മോങ്ങത്ത് എസ്.ബി.ടി ഉത്ഘാടനത്തിരൊങ്ങുന്നു

        മോങ്ങം: രണ്ട് പുതിയ ബാങ്കുകൾ ഉടൻ മോങ്ങത്ത് പ്രവർത്തനം ആരംഭിക്കും. എസ്.ബി.ടി (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍) യും   മൊറയൂർ സർവീസ് ബാങ്കിന്റെ ഈവനിങ്ങ് ശാഖയുമാണ് മോങ്ങത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുന്നത്. എസ്.ബി.ടിയുടെ ശാഖ മോങ്ങത്ത് പ്രവർത്തനമാരംഭിക്കുന്നതു കൊണ്ട് നമ്മുടെ നാടിനും ചുറ്റുവട്ടത്തുള്ള ജനങ്ങൾക്കും ഏറെ ഉപകാരപ്രദമാണ്. വിദ്ധ്യാർത്ഥികളുടെ പരീക്ഷയുടെ ചലാൻ അടക്കുന്നതിന്നും ഗവണ്മെന്റ് ഉദ്ധ്യോഗസ്ഥർക്ക് അവരുടെ ശമ്പളം പെന്‍ഷന്‍ എന്നിങ്ങനെയുള്ള വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപറ്റുന്നതിന്നും ഈ ശാഖ വരുന്നതോടു കൂടി വളരെ എളുപ്പമാകും . ഗവൺ‍മെന്റ് മേഖലയിലുള്ള ബാങ്കായതുകൊണ്ട് സാധാരണക്കാരന് നിരവധി ആവശ്യങ്ങൾ നിറവേറ്റാനും കഴിയും . എ.ടി.എം സഹിതമാണ് എസ്.ബി.ടി മോങ്ങത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. മോങ്ങം സി.കെ.കോം‌പ്ലക്സില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനത്തിരൊങ്ങുന്ന എസ്.ബി.ടി മോങ്ങം ശാഖ സജീകരങ്ങളുടെ അവസാന മിനുക്ക് പണിയിലാണ്. 
       മൊറയൂർ സർവീസ് ബാങ്കിന്റെ വൈകുന്നേര ശാഖയാണ് മോങ്ങത്ത് വരുന്ന മറ്റൊരു ബാങ്ക്. ഈവനിങ്ങ് ശാഖ ജൊലിക്ക് പോയി വൈകുന്നേരങ്ങളിൽ തിരിച്ചെത്തുന്ന സധാരണക്കാരന് പണം നിക്ഷേപിക്കുന്നതിന്നും പണം എടുക്കുന്നതിന്നും ഏറെ ഉപകാരപ്രദമാണ്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എം മോങ്ങത്തോ വെള്ളുവമ്പ്രത്തോ സ്ഥാപിക്കുവാൻ സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞെത്. 
        മോങ്ങത്ത് ഇപ്പോൾ തന്നെ നാല് ബാങ്കുകളും ഒരു സ്വകാര പണമിടപാട് സ്ഥാപനവും കെ.സ്.എഫ്.ഇ യും അടക്കം ആറ് ധനകാര്യ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.ഇതില്‍ രണ്ട് ബാങ്കുകളുടെ എ.ടി.എം.കൌണ്ടറും മോങ്ങത്ത് ഉണ്ട്. ഇനിയും കൂ‍ടുതല്‍ ബാങ്കുകള്‍ ഈ കൊച്ചു ഗ്രാമത്തിലേക്ക് വരുന്നത് മോങ്ങത്തെയും പരിസരങ്ങളുടെയും സാമ്പത്തിക അഭിവൃധിയാണ് സൂചിപ്പിക്കുന്നത്. ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും വര്‍ദനവ് ഈ മേഖലയില്‍ കിടമത്സരത്തിന് വഴിയൊരുക്കുമെന്നും അത് വഴി ഉപഭോക്താക്കള്‍ക്ക് മെച്ചപെട്ട് സേവനം ലഭ്യമാവുമെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment