അന്‍‌വാറില്‍ സപ്‌ത ദിന എന്‍ എസ് എസ് ക്യാമ്പ് തുടങ്ങി

             മോങ്ങം: അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്കീം സപ്‌ത ദിന ക്യാമ്പ് ആരംഭിച്ചു. ഡിസംബര്‍ 17 മുതല്‍ 23 വരെ നീണ്ട് നില്‍ക്കുന്ന ക്യാമ്പ് മലപ്പുറം നിയോജക മണ്ഡലം എം.എല്‍.എ പി.ഉബൈദുള്ള ഉല്‍ഘാടനം ചെയ്‌തു. “ആരോഗ്യമുള്ള യുവത ആരോഗ്യമുള്ള ഇന്ത്യയുടെ സൃഷ്ടിക്ക്” എന്ന പ്രമേയം മുന്നോട്ട് വെക്കുന്ന ക്യാമ്പിന് മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി.സകീന, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സി.കെ.ആമിന ടീച്ചര്‍, കോളേജ് കറസ്പോണ്ടന്‍സ് പി.സി.ഇബ്രാഹിം മൌലവി, പഞ്ചായത്ത് മെമ്പര്‍ സി.കെ.മുഹമ്മദ്, ഡോ:ഉമ്മുല്‍ ഹസാനത്ത്, പി.പി.ഉമ്മര്‍ ഹാജി, ഉമ്മു ഹബീബ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പോഗ്രാം ഓഫീസര്‍ കെ.പി.ജുവൈരിയ്യ സ്വാഗതവും, മുഹ്സിന.പി  നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment