ശാന്തിയാത്രയും ഉപവാസവും നടത്തി.


    മൊറയൂർ : മൊറയൂരിലെ അമ്പലത്തിനും മോങ്ങം ഹിൽടോപ്പിലെ പള്ളിക്കും നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ചും അക്രമണത്തിനു പിന്നിലുള്ളവരെ ഉടൻ കണ്ടുപിടിക്കണമെന്നും , നാട്ടിലെ മത സൌഹാർദം തകർക്കാൻ പാടില്ലെന്നും ആവശ്യപ്പെട്ടു കൊണ്ട് മൊറയൂർ മണ്ഡലം കോൺഗ്രസ് യൂത്ത് കോൺഗ്രസ് സം‌യുക്തമായി മോങ്ങം ഹിൽടോപ്പ് മുതൽ മൊറയൂർ വരെ ശാന്തിയാത്രയും തുടർന്ന് മൊറയൂരിൽ ഉപവാസവും നടത്തി. ഉപവാസം കെപിസിസി ജനറൽ സെക്രട്ടറി യു.കെ ഭാസി ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് (ഐ) പ്രസിഡന്റ് ശ്രീ ആനത്താൻ അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആസാദ് ബങ്കാളത്ത്, യൂത്ത് കോൺഗ്രസ് പാർലമെന്റ്റി ബോർഡ് ജെനറൽ സെക്രട്ടറി പി.പി നൌഷാദലി, ഫൿറുദ്ദീൻ ഹാജി, ആനത്താൻ അബ്ദുള്‍ സലാം, ടി.പി യൂസുഫ്, ചെമ്പ്രേരി സൈനുദ്ദീൻ, പുളിക്കലകത്ത് അമീറലി, മാളിയേക്കൽ വീരാൻ കുട്ടി ഹാജി, സുനിൽ മോങ്ങം, പ്രവീൺ ഒഴുകൂർ, ഉദയൻ തടപ്പറമ്പിൽ , നാണി കുമ്പളപ്പറമ്പ് എന്നിവർ ഉപവാസത്തിന് നേത്രുത്വം നൽകി.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment