ലീഡര്‍ മാതൃകാ ഭരണാധികാരി: ആസാദ് മോങ്ങം

     മോങ്ങം:  മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങള്‍ സംഭാവന ചെയ്ത ഏറ്റവും നല്ല ഭരണാധികാരിയാണ് മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രടറി ആസാദ്.ബി.മോങ്ങം പ്രസ്ഥാവിച്ചു. മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഐ കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ ശ്രീ കെ.കരുണാകരന്‍ ഒന്നാം അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആസാദ് ബങ്കാളത്ത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആനത്താന്‍ അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ആനത്താന്‍ അബ്ദുസ്സലാം, സൈനുദ്ധീന്‍ ചെമ്പ്രേരി, അമീറലി പുളിക്കലകത്ത്, സുനില്‍ മോങ്ങം, പ്രവീണ്‍ ഒഴുകൂര്‍, ഉദയന്‍ തടപറമ്പ്, രാജന്‍ മാസ്റ്റര്‍, ശിഹാബുല്‍ ഹഖ് സലഫി, നീലകണ്ടന്‍ മൊറയൂര്‍, സലാം പടിപുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment