മൊറയൂര്‍ ഹില്‍ടോപ്പ് സംഭവങ്ങള്‍: വിവിധ സംഘടനകള്‍ അപലപിച്ചു

      മോങ്ങം: മൊറയൂര്‍ മഹാ ശിവ ക്ഷേത്രത്തിനെതിരെയും ഹില്‍ടോപ്പ് പള്ളിക്കെതിരയും നടന്ന അക്രമണത്തെ പ്രദേശത്തെ വിവിധ സംഘടനകള്‍ അപലപിച്ചു. ന്ത്രി ആര്യാടന്‍ മുഹമ്മദ് ശനിയാഴ്ച ക്ഷേത്രം സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി, എ.കെ.അബ്ദുറഹ്‌മാന്‍ , സക്കീര്‍ പുല്ലാര തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.  
      ജമാഅത്തെ ഇസ്‌ലാമി മൊറയൂര്‍ ഘടകം സംഘടിപ്പിച്ച പ്രതിക്ഷേത യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീര്‍ എം.സി. അഹമ്മദ് കബീര്‍ അധ്യക്ഷത വഹിച്ചു. ഹബീബ് റഹ്മാന്‍, കോമുമാസ്റ്റര്‍, ജമാലുദ്ദീന്‍ വി.വി, മൂസ മൗലവി എന്നിവര്‍ സംസാരിച്ചു.  
     അക്രമണങ്ങെളെ സി.പി.എം മൊറയൂര്‍ ലോക്കല്‍ കമ്മിയും അപലപിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 
   ഇക്കാലമത്രയും യാതൊരു തരത്തിലുള്ള വര്‍ഗീയ അസ്വസ്ഥതകളുമില്ലാത്ത പ്രദേശത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ നീക്കത്തെ മോങ്ങം ദര്‍ശന ക്ലബ്ബ് അപലപിച്ചു. മൊറയൂര്‍ മഹാ ശിവക്ഷേത്രം തീ പിടുത്തവും ഹില്‍ടോപ്പ് പള്ളി അക്രമവും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും മോങ്ങം ദര്‍ശന ക്ലബ്ബ് പ്രസിഡന്റ് പി.അബ്ദുള്‍ റഷീദും സെക്രടറി ഇന്‍ ചാര്‍ജ്  കെ. ഫവാസും സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപെട്ടു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment