ഏക ദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു

        മൊറയൂര്‍: ഗ്രാമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിനും ഗ്രാമ സഭയെകുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഗ്രാമ ഫെസിലിറ്റേറ്റര്‍മാരുടെ ഏക ദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഓരാ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത യോഗ്യരായ പത്ത് പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം നേടിയ ഇവരാണ് പഞ്ചായത്തിന്റെയും ഗ്രാമസഭയുടെയും പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും വാര്‍ഡിലെ എല്ലാ ആളുകള്‍ക്കും അറിയിച്ച് കൊടുക്കേണ്ടത്. മൊറയൂര്‍ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ അദ്ധ്യക്ഷത് വഹിച്ചു. സി.കെ.മുഹമ്മദലി മാസ്റ്റര്‍, സി.മുഹമ്മദ്, പി.വേണു, എന്നിവര്‍ സംസാരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment