ആദര്‍ശ മുഖാമുഖം സംഘടിപ്പിച്ചു

         മോങ്ങം :  എസ് കെ എസ് എസ് എഫ് മോങ്ങം യൂണിറ്റ് ആദര്‍ശ മുഖാമുഖം നടത്തി. ഇന്നലെ മോങ്ങം അങ്ങാടിയില്‍ വെച്ച് നടന്ന മുഖാമുഖം പരിപാടി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉല്‍ഘാടനം ചൈതു. മോങ്ങം മഹല്ല് ഖാളി അഹമ്മദ്കുട്ടി ബാഖവി അദ്ധ്യക്ഷനായ മുഖാമുഖം പരിപാടിയില്‍ ഷാഹുല്‍ ദാരിമി സ്വാഗതം ആശംസിച്ചു. എം പി അബൂബക്കര്‍ ദാരിമി, അയ്യൂബ് സഖാഫി എന്നിവര്‍ ആദര്‍ശം വിശദീകരിച്ച് കൊണ്ട് സംസാരിച്ചു. ജനങ്ങള്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിരുന്നു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment