തഷ്‌രീഫക്ക് കണ്ണിരില്‍ കുതിര്‍ന്ന വിട

        മോങ്ങം: ഓട്ടോ തട്ടി ഗുരുതരമായി പരിക്കു പറ്റി മരണത്തിന് കീഴടങ്ങിയ സൌത്ത്  തൃപനച്ചി വേരേങ്ങല്‍ അഹമ്മദിന്റെ മകള്‍ കെ.വി.തഷ്‌രീഫ (16)ക്ക് അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും നാട്ടുകരും കണ്ണീരില്‍ കുതിരന്ന വിട നല്‍കി. ഇന്നലെ ഉച്ചക്ക്  തൃപനച്ചി പാലക്കാട് സ്റ്റോപ്പില്‍ ബസ്സിറങ്ങി എതിര്‍ ദിശയിലേക്ക് തിരിഞ്ഞപ്പോള്‍ ഓട്ടോ വന്ന് തട്ടിത്തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കു പറ്റിയ തഷ്‌രീഫയെ അല്‍‌അബീര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അവിടുന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കുമാറ്റുകയായിരുന്നു.  രാത്രി എട്ടരയോടെ മറണപ്പെടുകയായിരുന്നു. 
    കിഴിശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ്‌ വണ്‍ വിദ്ധ്യാര്‍ത്ഥിനിയായ തഷ്‌രീഫ ഇന്ന് സ്കൂളില്‍ നിന്നും പുറപ്പെടാന്‍ തീരുമാനിച്ചിരുന്ന വിനോദയാത്രയിലെ ഒരംഗം കൂടിയായിരുന്നു. തഷ്‌രീഫയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും കരയുന്നത് കാണമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നുച്ചക്ക് സൌത്ത്  തൃപനച്ചി ഖബറ്സ്ഥാനില്‍ മറവ് ചെയ്തു. സ്ഥലം എം എല്‍ എ ഉബൈദുള്ള വീട് സന്ദര്‍ശിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment