പി.എം.കെക്കും തങ്ങള്‍ക്കും സ്വീകരണം നല്‍കി


       ജിദ്ദ: സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ല്ലാമിക് കോം‌പ്ലക്സ് വൈസ് ചെയര്‍മാന്‍ സയ്യിദ് ജലാലുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ക്കും സെക്രടറിയും അല്‍ ഇര്‍ഫാദ് മാസികയുടെ ചീഫ് എഡിറ്ററുമായ പി.എം.കെ ഫൈസിക്കും ഉമ്മുല്‍ ഖുറാ ജിദ്ദാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ സ്വീകരണം നല്‍കി. ജനുവരി 26 വ്യാഴാഴ്ച്ച ജിദ്ദ സിദ്‌റ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നല്‍കിയ സ്വീകരണ പരിപാടി  അല്‍ മവാരിദ് ഇന്റെര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹീം ഫൈസി ഉത്ഘാടനം ചെയ്തു.  
  ഉമ്മുല്‍ ഖുറാ ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ പരിപാടിയില്‍ ജിദ്ദ-മ‌അദിന്‍ ഉലൂല്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍  പ്രിന്‍സിപ്പാള്‍ സത്താര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുറഹ്‌മാന്‍ അല്‍ ഹര്‍ബി, കെ.വി.മൊയ്ദീന്‍ കുട്ടി വള്ളിക്കാപറ്റ, അല്‍ മജാല്‍ അബ്ദു‌റഹ്‌മാന്‍ ഹാജി, സി.ടി.അലവി കുട്ടി, സി.കെ.ഹംസ, കെ.ടി.മുഹമ്മദ് കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സയ്യിദ് ജലാലുദ്ധീന്‍ ജമലുല്ലൈലി തങ്ങളും, പി.എം.കെ ഫൈസിയും മറുപടി പ്രസംഗം നടത്തി.  സെക്രടറി ബി.ചെറിയാപ്പു സ്വാഗതവും, അബ്ബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment