എന്റെ മോങ്ങം സൌഹൃദ സംഗമം നടത്തുന്നു

     മോങ്ങം: ഇന്റര്‍ നെറ്റില്‍ മോങ്ങത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളുമായി പ്രാദേശിക വാര്‍ത്താ ബുള്ളറ്റുകളില്‍ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിച്ച് കുതിക്കുന്ന എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മോങ്ങത്ത് സൌഹൃദ സംഗമം നടത്തുന്നു. ജനുവരി 22ന് ഞാറാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് മോങ്ങം ഒരുമ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ മോങ്ങത്തെ വിവിധ മേഖലകളിലുള്ള പ്രമുഖരും എന്റെ മോങ്ങം വായനക്കാരും  സംബന്തിക്കുന്നതാണെന്ന് “എന്റെ മോങ്ങം“ ചെയര്‍മാന്‍ ബി.ബഷീര്‍ ബാബുവും അസോസിയേറ്റ് എഡിറ്റര്‍ ഉമ്മര്‍.സി.കൂനേങ്ങലും അറിയിച്ചു. 
        നാടിന്റെ ഒരു വാര്‍ത്ത പോര്‍ട്ടല്‍ എന്ന നിലക്ക് “എന്റെ മോങ്ങം” പ്രവര്‍ത്തനത്തിന് പൊതു സമൂഹത്തില്‍ നിന്നുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും സമാഹരിക്കാനും എന്റെ മോങ്ങം പ്രവര്‍ത്തനത്തിന് കൂടുതല്‍ പൊതു ജന പങ്കാളിത്തം ഉറപ്പ് വരുത്തുകയുമാണ് ഈ സംഗമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. എഴുനൂറോളം വാര്‍ത്തകളും ചിത്രങ്ങളും മറ്റ് സര്‍ഗ സൃഷ്ടികളുമായി കഴിഞ്ഞ 15 മാസമായി മോങ്ങത്തിന്റെ നാഡീ മിടിപ്പുകളുമായി പ്രവര്‍ത്തന മേഖലയില്‍ സജീവമായി നില്‍ക്കുന്ന “എന്റെ മോങ്ങം ന്യൂസ് ബോക്സ്“ ആദ്യമായി സംഘടിപ്പിക്കുന്ന പൊതു പരിപാടികൂടിയാണ് ഈ സൌഹൃത് സംഗമം. പരിപാടിയില്‍ നാട്ടിലുള്ള എല്ലാ വാ‍യനാക്കാരും ഇതൊരു ക്ഷണമായി സ്വീകരിച്ച് പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment