കെ.എസ്.ടി.യു സമ്മേളനം നടത്തി

      മോങ്ങം: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ.എസ്.ടി.യു) കൊണ്ടോട്ടി ഉപജില്ലാ സമ്മേളനം ഇന്നലെ മോങ്ങത്ത് നടത്തി. പൊതു വിദ്ധ്യാഭ്യാസത്തിനു പുതു ജീവന്‍ എന്ന പ്രമേയവുമായി മോങ്ങത്ത് നടന്ന കെ.എസ്.ടി.യു സമ്മേളനം പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. കുറഞ്ഞ മാസങ്ങള്‍ കൊണ്ട് അദ്ധ്യാപക സമൂഹത്തിന്റെ നിരവധി നീറുന്ന പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സര്‍ക്കാറിനു കഴിഞ്ഞുവെന്നും അദ്ധ്യാപക പാകേജ് ചരിത്രത്തില്‍ തുല്ല്യത ഇല്ലാത്തതാണെന്നും സമ്മേളനം വിലയിരുത്തി.  
      പ്രതിനിധി സമ്മേളനം, അദ്ധ്യാപക പ്രകടനം, പൊതു സമ്മേളനം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. ഉച്ചക്ക് രണ്ടര മണിക്ക് മോങ്ങം എ.എം.യു.പി സ്കൂളില്‍ വെച്ച് നടന്ന പ്രതിനിധി സമ്മേളനം അഡ്വ: കെ.എന്‍ .എ ഖാദര്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞി മുഹമ്മദ് മോങ്ങം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡ്ന്റ് സി.പി.ചെറിയ മുഹമ്മദ് പ്രമേയാനുബന്ധ പ്രഭാഷണം നടത്തി. കെ.എസ്.ടി.യു സംസ്ഥാന സെക്രടറി ടി.പി.സൈതലവി, ജില്ലാ ജനറല്‍ സെക്രടറി എം.എ.അഹമ്മദ്, ഹുസൈന്‍ നാനാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.   കെ.എസ്.ടി.യു ഉപ ജില്ലാ പ്രസിഡന്റ് എം.എ.ഗഫൂര്‍ സ്വാഗതവും ട്രഷറര്‍ ടി.വീരാന്‍ കുട്ടി നന്ദിയും പരഞ്ഞു. 
     വൈകുന്നേരം 5.30ന് മോങ്ങത്തെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് അദ്ധ്യാപകര്‍ അണിനിരന്നു. വൈകിട്ട് ഏഴ് മണിക്ക് മോങ്ങം അങ്ങാടിയില്‍ നടന്ന പൊതു സമ്മേളനം സ്ഥലം എം.എല്‍.എ പി.ഉബൈദുള്ള ഉത്ഘാടനം ചെയ്തു. മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മെംബര്‍ സി.കെ.മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഉസ്മാന്‍ താമരത്ത്, അഡ്വ:പി.വി.മനാഫ്, അബ്ദുള്ള വാവൂര്‍, പി.കെ.സി അബ്ദുറഹ്‌മാന്‍ , പി.കെ.എം.ശഹീദ്, എ.കെ.സൈനുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.  സബ് ജില്ലാ ജനറല്‍ സെക്രടറി പി.റഫീഖ് സ്വാഗതവും നിഷാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment