മഹല്ല് സമ്മേളനം സമാപിച്ചു

    മോങ്ങം :  കാന്തപുരത്തിന്റെ കേരള യാത്ര പ്രചാരണത്തിന്റെ ഭാഗമായി മോങ്ങത്ത് സംഘടിപ്പിച്ച  സുന്നി മഹല്ല് സമ്മേളനം സമാപിച്ചു. ജനുവരി 26 - 27 തിയ്യതികളിലായി കുണ്ടൂര്‍ ഉസ്ഥാദ് നഗരിയില്‍ നടന്ന സമ്മേളനത്തില്‍ ആദ്യ ദിനം രാവിലെ ഒമ്പതു മണിയോടെ വിദ്ധ്യാര്‍ത്ഥി സമ്മേളനവും തുടര്‍ന്ന്  എസ് ബി എസ് സ്നേഹ ജാഥയും ഏഴ് മണിയോടെ ദിക്റ് ഹല്‍ഖ ഹുബ്ബുറസൂല്‍ പ്രഭാഷണവും നടന്നു. 
   വിദ്ധ്യാര്‍ത്ഥികള്‍ സമൂഹത്തോട് എല്ലാ വിധേനയും  ബാധ്യതയുള്ളവരാണെന്നുള്ള ബോധം വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പറഞ്ഞു. വിദ്ധ്യാര്‍ത്ഥികള്‍ക്കു വേണ്ടി സര്‍ക്കാറും രക്ഷിതാക്കളും കോടികള്‍ ചിലവാക്കുന്നത് മാനവിക മൂല്യമുള്ള വിദ്ധ്യാര്‍ത്ഥി സമൂഹത്തെ പ്രതീക്ഷിച്ചു കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുന്നി മഹല്ല് സമ്മേളനത്തില്‍ വിദ്ധ്യാര്‍ത്ഥി ദൌത്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രസ്തുത പരിപാടിയില്‍ സുഹൈല്‍. പി സ്വാഗതവും ഷുഹൈബ് ഒ.പി നന്ദിയും പറഞ്ഞു. 
   രണ്ടാം ദിവസമായ ജനുവരി 27 വെള്ളിയാഴ്ച്ച പ്രഭാതഭേരിയോടെ ആരംഭിച്ച സമ്മേളനം സിയാറത്ത്, വിദ്ധ്യാര്‍ത്ഥി സമ്മേളനം , പതാക ഉയര്‍ത്തല്‍ , കൊളാഷ് പ്രദര്‍ശനം , മാനവിക സദസ്സ്, ആദര്‍ശ പ്രഭാഷണം , പൊതു സമ്മേളനം എന്നിവ നടന്നു. പൊതുസമ്മേളനം എസ് വൈ എസ് മേഖലാ സെക്രട്ടറി പി.എ ബഷീര്‍ അരിമ്പ്ര ഉല്‍ഘാടനം ചെയ്തു. എം സാദിഖ് മാസ്റ്റര്‍ പ്രമേയാവതരണവും തുടര്‍ന്ന് ഇബ്രാഹീം സഖാഫി കോട്ടൂര്‍ ആദര്‍ശ പ്രസംഗവും നടത്തി. സുലൈമാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ലത്തീഫ് മാസ്റ്റര്‍ സ്വാഗതവും പി സുഹൈല്‍ നന്ദിയും പറഞ്ഞു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment