അതിജീവനത്തിന്റെ തൊണ്ണൂറ് വര്‍ഷം: മുസ്ലിം യൂത്ത് ലീഗ് കാമ്പയിന്‍ നടത്തി

              മോങ്ങം : അതിജീവനത്തിന്റെ തൊണ്ണൂറ് വര്‍ഷം എന്ന പ്രമേയത്തില്‍ മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കാമ്പയിന്‍ നടത്തി. മോങ്ങത്ത് നടന്ന കാമ്പയിന്റെ ഉല്‍ഘാടനം മലപ്പുറം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാന്‍ താമരത്ത് നിര്‍വഹിച്ചു. 1921 മുതല്‍ 2011 വരെയുള്ള അതിജീവനത്തിന്റെ തൊണ്ണൂറ് വര്‍ഷത്തെ ചരിത്രത്തിലൂടെ സഞ്ചരിച്ച ഉല്‍ഘാടകന്‍ വിഷയാവതരണത്തിലൂടെ സദസ്സിനെ ആ നാള്‍ വഴികളിലേക്ക് കൂട്ടികൊണ്ട് പോയി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സക്കീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ച് കൊണ്ട് മൊറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി അബൂബക്കര്‍  മാസ്റ്റര് , പഞ്ചായത്ത് മെമ്പര്‍ സി.കെ മുഹമ്മദ്, ബി.മുഹമ്മദ് കുട്ടി, മണ്ഡലം യൂത്ത് ലീഗ് സെക്രടറി വി.ടി.ശിഹാബ്, കെ.ഹംസ ഹാജി,  കുഞ്ഞിമുഹമ്മദ് മോങ്ങം , നിഷാദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ആക്റ്റിംഗ് സെക്രട്ടറി ഉമ്മര്‍ പള്ളിമുക്ക് സ്വാഗതവും  പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ റഷീദ് വാലഞ്ചേരി നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment