മൊറയൂര്‍ സ്കൂള്‍ തിങ്കളാഴ്ച്ച തുറക്കും

          മോങ്ങം: മൊറയൂര്‍ വി.ച്ച്.എം ഹയര്‍ സെകന്ററി സ്കൂള്‍ പ്ലസ് വണ്‍ പ്ലസ് ടു പത്താം ക്ലാസുകള്‍ തിങ്കളാഴച്ച മുതല്‍ പഠനം പുന:രാരംഭിക്കുമെന്ന് സ്കൂള്‍ അധികാരികള്‍ അറിയിച്ചു. സ്കൂളിലെ വിദ്ധ്യാര്‍ത്ഥികളില്‍ വ്യാപകമായി കണ്ടെത്തിയ മഞ്ഞപിത്ത ബാധയെ തുടര്‍ന്ന് ഒരു കുട്ടി മരണപെട്ട പശ്ചാതലത്തില്‍ കഴിഞ്ഞ ആഴ്ച്ച സ്കൂള്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. രോഗ ബാധിതരായ കുട്ടികള്‍ അസുഖം പൂര്‍ണ്ണമായും ഭേതമായി എന്ന് ഉറപ്പാണെങ്കില്‍ മാത്രമെ ക്ലാസില്‍ പ്രവേശിപ്പിക്കുകയൊള്ളൂ. ഇതിനായി മൊറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ബന്ധപെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷാവസാനം സ്കൂളില്‍ നിന്നും വിനോദ യാത്രക്ക് പോയ കുട്ടികളില്‍ നിന്നായിരുന്നു ആദ്യമായി മഞ്ഞപിത്ത ബാധ കണ്ട് തുടങ്ങിയതെങ്കിലും പിന്നീട് അത് മറ്റ് കുട്ടികളിലേക്കും പടരുകയും ഒമ്പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയായ പുല്ലാര ചേലാമ്പുറം അലവിയുടെ മകന്‍ അന്‍സിബ് ജനുവരി 21ന് മരണപെടുകയും ചെയ്തു. 
     ആദ്യ ഘട്ടത്തില്‍ ഒറ്റപെട്ട രീതിയില്‍ കുട്ടികളില്‍ രോഗം കണ്ടെത്തിയെങ്കിലും സ്കൂള്‍ അധികൃതരുടെ ജാഗ്രത കുറവ് മൂലം ഒരു മാസം കൊണ്ട് പതിനഞ്ചോളം കുട്ടികളിലും പിന്നീട് അത് നൂറോളം കുട്ടികളിലേക്കും പടരുകയായിരുന്നു. രോഗ ബാധയെ തുടന്ന് ചിക്ത്സ തേടിയ കുട്ടികള്‍ പൂര്‍ണ്ണമായും സുഖപെടുന്നതിന് മുമ്പ് തന്നെ പരീക്ഷ അടുത്തന്നെന്ന കാരണത്താല്‍ സ്കൂളിലെത്തിയതും വിഷയത്തിന്റെ ഗൌരവാവസ്ഥ ഉള്‍കൊള്ളാതെ ബന്ധപെട്ടവര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കതെ തന്നെ കുട്ടികളെ ക്ലാസില്‍ ഇരുത്തിയതുമാണ് ഭീതി പരത്തുന്ന ഈ അവസ്ഥ സംജാതമാവാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. 
     ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ധേശങ്ങള്‍ സ്കൂള്‍ അധികൃതര്‍ പാലിച്ചില്ലെന്നും സ്കൂളിലെ ഒരു കുട്ടി മഞ്ഞപിത്തം മൂലം മരണപെട്ട വിവരം അറിയിച്ചിട്ടും സ്കൂളില്‍ നിന്നും രണ്ടാമത് വിനോദയാത്ര പോയവര്‍ തിരിച്ച് വന്നില്ലെന്നും ആരോപിച്ച് സ്കൂളില്‍ ചേര്‍ന്ന അടിയന്തിര പി.ടി.എ യോഗം രക്ഷിതാക്കള്‍ ശബ്ദ മുഖരിതമാക്കി. ആരോപണങ്ങളില്‍ പലതിനും ബന്ധപെട്ടവരുടെ ഭാഗത്ത് നിന്ന് വെക്തമായ മറുപടി ലഭിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായ ശക്തമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് പി.ടി.എ പ്രസിഡന്റായിരുന്ന ഹാറൂണ്‍ റഷീദ് തല്‍‌‌സ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു. മോങ്ങം ചെറുപുത്തൂര്‍ ചെമ്പന്‍ അലവി കുട്ടിയാണ് ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ്. സ്കൂളിന്റെ പരിസത്ത് ഐസ്, ഐസ്ക്രീം, സിപ്പ് അപ്പ്, ഉപ്പിലിട്ടത്, അച്ചാറുകള്‍ തുടങ്ങിയവ വില്‍‌പ്പന ആരോഗ്യ വകുപ്പ് നിരോധിച്ചിട്ടുണ്ട്.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment