മോങ്ങത്ത് വിപുലമായി നബിദിനം ആഘോഷിച്ചു


        മോങ്ങം: മോങ്ങത്ത് വിവിധ മദ്രസകളുടെയും സംഘടനകളുടെയും കീഴില്‍ വിപുലമായ രീതിയില്‍ നബിദിനം കൊണ്ടാടി. മോങ്ങം ഇര്‍ശാദു സ്വിബ്‌യാന്‍ മദ്രസ, ഉമ്മുല്‍ ഖുറാ മദ്രസ, എസ്.എസ്.എഫ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ കീഴിലാണ് വിപുലമായ പരിപാടികളോടെ തിരു നബിയുടെ ജന്മദിനം കൊണ്ടാടിയത്. മോങ്ങം ഇര്‍ശാദുസ്വിബ്‌യാന്‍ മദ്രസയില്‍ രാവിലെ 7 മണിയോടെ മഹല്ല് പ്രസിഡന്റ് വീരാന്‍ കുട്ടിഹാജി, ഹംസ മാസ്റ്റര്‍, കെ.അലവിക്കുട്ടി ഹാജി, മദ്രസ സദര്‍ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തില്‍ മഹല്ല് ഖാളി കെ.അഹമ്മദ് കുട്ടി ബാഖവി പതാക ഉയര്‍ത്തി പരിപാടിക്കു തുടക്കം കുറിച്ചു.  ഘോഷയാത്ര, അന്ന ദാനം , കുട്ടികളുടെ ഇമ്പമാര്‍ന്ന കലാപരിപാടികള്‍ , കുടുംബിനികള്‍ക്കുള്ള ചോദ്യാവലി തുടങ്ങിയ പരിപാടികള്‍ നബിദിനത്തിന്റെ ഭാഗമായി നടന്നു. 

     പിഞ്ചോമനകളുടെ ദഫ് മുട്ടിന്റെയും സ്കൌട്ടിന്റെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. വട്ടോളി മുക്ക്, ആലുങ്ങപ്പൊറ്റ, കിഴക്കേതല, ചെരിക്കക്കാട്, മറ്റത്തൂര്‍ , ചക്കുമ്പുറം തുടങ്ങിയ ഭാഗങ്ങളിലെലെല്ലാം പായസവും ഐസ്ക്രീമും ജൂസുകളും വിവിധങ്ങളായ മധുര പലഹാരങ്ങള്‍ നല്‍കിയാണ് ഘോഷ യാത്രയെ വരവേറ്റത്. നബിദിനഘോഷയാത്രയുടെ പിന്നില്‍ എസ് കെ എസ് എസ് എഫ് നടത്തിയ നബിദിന സന്ദേഷ യാത്ര ശ്രദ്ധേയമായിരുന്നു. ഉച്ചക്ക് അന്നദാനവും വൈകിട്ട് 4 മണി മുതല്‍  മദ്രസ പരിസരത്ത് വെച്ച് കുട്ടുകളുടെ ഇമ്പമാര്‍ന്ന പരിപാടികളുമാണ്  ഇര്‍ശാദ് സ്വിബ്‌യാന്‍  മദ്രസയുടെ കീഴില്‍ സംഘടിപ്പിച്ചത്. 
       രാ‍വിലെ 8 മണിക്ക് ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോ‌പ്ലക്സ്നു കീഴില്‍  ഉമ്മുല്‍ഖുറാ മസ്‌ജിദ് പരിസത്ത് നിന്നാരംഭിച്ച നബിദിന ഘോഷയാത്രക്ക് മഹല്ല് കാരണവന്മാരും എസ് വൈഎസും എസ് എസ് എഫ് ഭാരവാഹികളും നേത്രുത്വം നല്‍കി. ഉമ്മുല്‍ഖുറാ ഹയര്‍ സെകന്ററി സ്കൂള്‍  വിദ്ധ്യാര്‍ത്ഥികളുടെ ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് നബിദിന ഘോഷയാത്ര മോങ്ങത്ത് സംഘടിപ്പിച്ചത്. മോങ്ങം അങ്ങാടിയിലും കിഴക്കേതലയിലും ചെരിക്കക്കാടും പനപ്പടിയിലും ഘോഷയാത്രക്ക് മധുര പലഹാരങ്ങളും പായസം വിതരണവും നടത്തി ഘോഷയാ‍ത്രയെ സ്വീകരിച്ചു. പതിനൊന്നു മണിയോടെ തടപ്പറമ്പ് ഉമ്മുല്‍ഖുറാ മദ്രസയില്‍ ഘോഷയാത്രക്ക് സമാപനം കുറിച്ച്. ശേഷം മൌലീദ് പാരായണവും പത്താം ക്ലാസ്സ് പൊതു പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉമ്മുല്‍ഖുറാ വിദ്ധ്യാര്‍ത്ഥിനി താഹിറാ ശെറിന് ഉമ്മുല്‍ഖുറാ സ്റ്റാഫ് കൌണ്‍സിലിന്റെ ഉപഹാരവും  തുടര്‍ന്ന് അന്നദാനവും നടന്നു.  ഇരു മദ്രസകളുടെയും ഘോഷയാത്ര കാണുവാന്‍ മുഴുവന്‍ സ്വീകരണ സ്ഥലങ്ങളിലും സ്ത്രീകളടക്കം വന്‍‌ജനാവലിയായിരുന്നു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

hey saudi guys, can u see somthing like this in Saudi??? then y this kolaveri in our nativ?

Post a Comment