യൂത്ത് ലീഗ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു

          മോങ്ങം: ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് നിശാ കേമ്പ് സംഘടിപ്പിച്ചു.  വിചാരം 2012  നിലനില്‍പ്പിന്റെ രാഷ്ട്രീയം  നന്മയുടെ പക്ഷം എന്നാ ശീര്‍ഷകത്തില്‍ ഇര്‍ഷാദ് സിബിയാന്‍ മദ്രസ്സ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ്‌ പ്രസിഡന്റ് പി.വി മുഹമ്മദ്‌ അരീക്കോട് ഉത്ഘാടനം ചെയ്തു.  1948 മാര്‍ച്ച് 10 മദ്രാസ് രാജാജി ഹാളില്‍ ഉദയം കൊണ്ട മുസ്ലിംലീഗ് പ്രസ്ഥാനം ഇന്ന് ന്യൂന പക്ഷ രാഷ്ട്രീയത്തില്‍ ജ്വലിച്ച് നില്‍ക്കുകയാണ് എന്നും  ലീഗിന്റെ ഗത കാല ചരിത്രം പി.വി വിവരിച്ചു. ലക്ഷക്കണക്കിന്‌ രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് മാസം തോറും മുസ്ലിം ലീഗ് ഇവിടെ നടത്തി കൊണ്ടിരിക്കുന്നത് നിര്‍ദ്ധരരായ രോഗികള്‍ക്ക് സി.എച് സെന്ററുകള്‍ തണല്‍ മരമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് പോലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കൊണ്ടാണ് പാര്‍ട്ടി ഇത്രയധികം ശക്തി പ്രാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടൌണ്‍ യൂത്ത് ലീഗ് പ്രസിഡന്റ്  ടി.പി.റഷീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുജീബ് കാടേരി സംസാരിച്ചു. കറുത്തെടത്ത് സൈദ്‌ മുഹമ്മദ്‌ സ്വാഗതവും എ.പി.ശിഹാബ് നന്ദിയും പറഞ്ഞു  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment