സീനിയര്‍ സിറ്റീസണ്‍ സംഘടന: അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

  മോങ്ങം: അന്‍പതു വയസ്സിനു മുകളിലുള്ള മോങ്ങത്തെ സീനിയര്‍ സിറ്റിസണ്‍ സംഘടനാ രൂപീകരണ യോഗം മോങ്ങം എ.എം.യു.പി സ്കൂളില്‍ വെച്ച് നടന്നു. എം സി കെ ബീരാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മോങ്ങം എ എം യു പി സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററും സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ കമ്മിറ്റി അംഗവുമായ നമ്പൂതിരി മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ സി.മുഹമ്മദ് മദനി സംഘടനയുടെ ആവശ്യകതയെക്കുറിച്ച് വിശദമായി സംസാരിച്ചു. തുടര്‍ന്ന് സംഘടനയുടെ പേര് കണ്ടെത്താനും ഭരണഘടന രൂപികരിക്കാനും സി.കെ ബാപ്പുട്ടി കണ്‍‌വീനറും കോടിതൊടിക ഹമീദ്, സി.മമ്മുട്ടി, എം.സി.കെ ബീരാന്‍ , കാവുട്ടി, സി. മുഹമ്മദ് മദനി, അബ്ദുറഹിമാന്‍ മാസ്റ്റര്‍ , പ്രഫസര്‍ മുഹമ്മദ്, ബി മുഹമ്മദലി എന്നിവരടങ്ങിയ ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി. യോഗത്തില്‍ സി. മമ്മൂട്ടി സ്വാഗതവും സി.കെ ബാപ്പുട്ടി നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment