ലിറ്റില്‍ ഇന്ത്യ പബ്ലിക്ക് സ്കൂള്‍ പതിനേഴാം വാര്‍ഷികം ആഘോഷിച്ചു

      മോങ്ങം: തടപ്പറമ്പ് ലിറ്റില്‍ ഇന്ത്യ പബ്ലിക്ക് സ്കൂള്‍ പതിനേഴാം വാര്‍ഷികം ആഘോഷിച്ചു. പ്രൌഡോജ്ജ്വലമായ ചടങ്ങില്‍ വിദ്ധ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് സാഹിബ്  വാര്‍ഷിക പരിപാടികളുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. ഈ അദ്ധ്യയന വര്‍ഷം മുതല്‍ പരീക്ഷ ഫലം അറിഞ്ഞ് മടങ്ങി പോകുമ്പോള്‍ തന്നെ അടുത്ത ക്ലാസിലേക്കാവശ്യമായ പാഠപുസ്ഥകങ്ങളുമായി കുട്ടികള്‍ക്ക് പോകാമെന്ന് മന്ത്രി പറഞ്ഞു. ലിറ്റില്‍ ഇന്ത്യയെപ്പോലെയുള സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ഗവണ്മെന്റ് അനുമതി നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ഗവണ്മെന്റിന്റെ പൊതു വിദ്ധ്യാഭ്യാസ ചട്ടക്കൂടിലേക്ക് കൊണ്ടു വരികയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കുറെ കാലങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ആവശ്യത്തിന് വിദ്ധ്യാര്‍ത്ഥികളും സ്വന്തമായി സ്ഥലവും ഗവണ്മെന്റിന്റെ നിബന്ധനകള്‍ അനുസരിക്കുകയും ചെയ്യുന്ന മാനേജ്മെന്റുകള്‍ക്കാണ് അംഗീകാരം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ മാഗസിന്‍ ചടങ്ങില്‍ മന്ത്രി പ്രകാശനം നിര്‍വ്വഹിച്ചു. 
      കാപ്പന്‍ ജബ്ബാര്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ സംസുദ്ധീന്‍ മുണ്ടേരി സ്വാഗതം പറഞ്ഞു സ്ഥലം  എം.എല്‍.എ പി.ഉബൈദുള്ള, മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.സക്കീന, പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി.അബ്ദുറഹ്‌മാന്‍ , പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ സലാം, പഞ്ചയത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.മുഹമ്മദ്, സി.പി.എം മോങ്ങം ബ്രാഞ്ച് സെക്രട്ടറി പി.ദാസന്‍ , സരള ദേവി, സിസ്റ്റര്‍ സുബ്‌നി, മുന്‍ ഡി.ഡി അബ്ദുല്‍ ഹമീദ്, ഇ.എം.ഇ.എ കോളേജ് പ്രിന്‍സിപ്പള്‍ കെ.അബ്ദുല്‍ ഹമീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. വൈകുന്നേരം നാലുമണിയോടെ തടപ്പറമ്പ് ലിറ്റില്‍ ഇന്ത്യ പബ്ലിക്ക് സ്കൂളില്‍ ആരംഭിച്ച പരിപാടിയില്‍ രാത്രിയോടെ കുട്ടികളുടെ ഇമ്പമാര്‍ന്ന കലാപരിപാടികള്‍  അരങ്ങേറി. കലാപരിപാടികള്‍ വീക്ഷിക്കുന്നതിന്നായി വിദ്ധ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം തടപ്പറമ്പിലേക്ക് ജനസാഗരം തന്നെ ഒഴുകി എത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment