പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

            മോങ്ങം : മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറി കിറ്റിന്റെ മൊറയൂര്‍ പഞ്ചായത്ത് തല വിതരണോല്‍ഘാടനം മോങ്ങം എ എം യു പി സ്കൂളില്‍ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനം കുന്നത്ത് ഹാഫിയയും പൂന്തല സുലൈമാനും ചേര്‍ന്ന് പച്ചക്കറി വിത്തുകളുടെ കിറ്റ് നല്‍കിക്കൊണ്ട് പദ്ധതിയുടെ ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. മോങ്ങം സ്കൂള്‍ പി ടി എ പ്രസിഡന്റ് സി. ഹംസ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്  കൃഷി ഓഫീസര്‍ ജൈസല്‍ ബാബു പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് വത്സല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിബിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. മികച്ച രീതിയില്‍ വിളവെടുക്കുന്ന ഇരുപത് കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment