ഐ.ടി ദുരന്തങ്ങള്‍ക്ക് നേര്‍ കണ്ണാടിയായ് ഹംസ അഞ്ച് മുക്കിലിന്റെ ക്ലാസ് ശ്രദ്ധേയമായി

               മോങ്ങം: മൊബൈല്‍ ഫോണും ടിവി ചാനലുകളും ഇന്റര്‍നെറ്റ് എന്നിവയുടെ  ദുരുപയോഗങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ വര്‍ദ്ധിച്ച് വരുന്നതായി ബ്രിട്ക്കോ ആന്റ് ബ്രിട്ക്കോ കമ്പനിയുടെ ചെയര്‍മാനും പ്രശ്സ്ത ഐ.ടി അവതാരകനുമായ ഹംസ അഞ്ചുമുക്ക് പറഞ്ഞു. ചെറുപുത്തൂര്‍ എല്‍ പി സ്കൂളില്‍ നടന്ന ഐ.ടി മേഖലയിലെ ദുരുപയോഗങ്ങളും ദുരന്തങ്ങളേയും കുറിച്ച് നടന്ന പഠന ക്ലാസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജോലിയും  നല്ല വരുമാനവും ഉള്ളവരാണ് മൊബൈല്‍ ഫോണ്‍ കൊണ്ട് നടക്കേണ്ടതെന്നും ഒരു രൂപ പോലും വരുമാനമില്ലാത്ത സ്കൂള്‍ കോളേജ് വിദ്ധ്യാര്‍ത്ഥികള്‍ ജോലിക്ക് പോകാത്ത ഭാര്യമാര്‍ തുടങ്ങിയവരൊന്നും മൊബൈല്‍ ഫോണ്‍ കൊണ്ട് നടക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. മൊബൈലിന്റെ ദുരുപയോഗം കൊണ്ട് നാശം വിതച്ചവരുടെ പച്ചയായ അനുഭവങ്ങള്‍ അദ്ദേഹം ക്ലാസ്സില്‍ വിവരിച്ചപ്പോള്‍ കയ്യിലിക്കുന്ന “ജീവിതം തകര്‍ക്കുന്ന” അണുബോംബിന്റെ ശക്തിയോര്‍ത്ത് സദസ്സ് അക്ഷരാര്‍ത്ഥല്‍ സ്തബ്ദരായി
     ഇന്റര്‍നെറ്റും ടിവി ചാനലുകളും മൊബൈല്‍ ഫോണും ഉപയോഗിക്കുന്ന കുട്ടികളില്‍  തീര്‍ച്ചയായും രക്ഷിതാക്കളുടെ നല്ല ശ്രദ്ധ വേണമെന്നും ആധുനിക കാലഘട്ടത്തില്‍ ഇതൊക്കെ അഭിവാജ്യ ഘടകമയതിനാല്‍ നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ എല്ലാവരും ശീലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുപുത്തൂര്‍ എല്‍ പി സ്കൂളില്‍ വെച്ച് നടന്ന പരിപാടി പുല്‍‌പറ്റ പഞ്ചാ‍യത്ത് പ്രസിഡന്റ് പി.സി.അബ്ദുറഹിമാന്‍ ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ് എന്‍ അഹമ്മദ് സ്വാഗതവും ഇര്‍ഷാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  
    എല്‍ സി ഡിയുടെ സഹായത്തോടെ സ്കൂള്‍ പി.ടി.എ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സ് ടി.പി.മുഹമ്മദലി എന്ന കുഞ്ഞിപ്പയാണ് സ്പോണ്‍സര്‍ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുത്തു. ഹൃദയ സ്പര്‍ശിയായ ഈ പഠന  ക്ലാസ്സ് കൊണ്ട് ചെറുപുത്തൂര്‍ മേഖലയെ ഒരു പരിധി വരെ ഇത്തരം ദുരുപയോഗങ്ങളില്‍ നിന്നും തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷീക്കുന്നതെന്ന് സംഘാടകര്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment