എസ്.കെ.എസ്.എസ്.എഫ് എക്‌സാം മോട്ടിവേഷന്‍ ക്ലാസ്സ് ശ്രദ്ധേയമായി

     മോങ്ങം : എസ്.കെ.എസ്.എസ്.എഫ് എക്‌സാം മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. പബ്ലിക്ക് പരീക്ഷകള്‍ തുടങ്ങാനിരിക്കെ വിദ്ധ്യാര്‍ത്ഥികള്‍ പരീക്ഷക്ക് എങ്ങിനെ തെയ്യാറെടുക്കാം, പരീക്ഷയെക്കുറിച്ചുള്ള പേടി, ടെന്‍ഷന്‍ , മറവി തുടങ്ങിയ വിദ്ധ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിന്ന്  എസ്.കെ.എസ്.എസ്.എഫ് മോങ്ങം യൂണിറ്റ് കമ്മിറ്റി  എക്‌സാം മോട്ടിവേഷന്‍ ക്ലാസ്സ് ശ്രദ്ധേയമായി. ക്ലാസ്സില്‍ “പരീക്ഷയെ വരവേല്‍ക്കാം’’ എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ്  ജില്ലാ വിദ്ധ്യാഭ്യാസ കണ്‍‌വീനര്‍ സൈനുല്‍ ആബിദ് മാസ്റ്റര്‍ കരുവാരക്കുണ്ട് ക്ലസ്സെടുത്തു. സൈനുദ്ധീന്‍ ഹുദവി മോങ്ങം ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ എ.പി ഫൈസല്‍ സ്വാഗതവും നിസാമുദ്ധീന്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment