കെ.എസ്.കെ.ടി.യു കാല്‍ നടയാത്രക്ക് സ്വീകരണം നല്‍കി

         മോങ്ങം: ക്ഷേമ നിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ദ്ധിപ്പിക്കുക, പട്ടിക വര്‍ഗ - പട്ടിക ജാതി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ബി.പി.എല്‍ - എ.പി.എല്‍ വിത്യാസമില്ലാതെ റേഷന്‍ വിതരണം ചെയ്യുക, തൊഴിലുറപ്പ് വേതനം ഇരുനൂറ് രൂപയാക്കുക, തൊഴില്‍ ദിനം ഇരുനൂറ് ദിവസമാക്കുക, നെല്‍വയല്‍ സംരക്ഷണം കര്‍ശനമായി നടപ്പിലാക്കുക, ദുര്‍ബല ജന വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള കര്‍ഷക തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെ.എസ്.കെ.ടി.യു)  നടത്തിയ  ഏരിയ കാല്‍നട യാത്രക്ക് മോങ്ങത്ത് സ്വീകരണം നല്‍കി. എ നീലകണ്ടന്‍ , സി.രാജേഷ്, പി.ടി ഭാസ്കരന്‍ ദാസ്, കെ അപ്പുട്ടി എന്നിവര്‍ പരിപാടിക്ക് നേത്രുത്വം നല്‍കി. ഇതിന്റെ ഭാഗമായി മാ‍ര്‍ച്ച് 15 ന് കലക്ട്രേറ്റ് മാര്‍ച്ചും നടക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment