പ്രവാസം അവസാനിപ്പിക്കുന്ന അസൈന്‍ കുഞ്ഞുവിന് യാത്രയയപ്പ് നല്‍കുന്നു

     ജിദ്ദ: കാല്‍ നൂറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.അസൈന്‍ എന്ന പാറ കുഞ്ഞുവിന്  ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി യാത്രയയപ്പ് നല്‍കുന്നു. നാളെ (വെള്ളിയാഴ്ച്ച) മഗ്‌രിബ് നിസ്കാരാനന്തരം ശറഫിയ്യ മോങ്ങം ഹൌസില്‍ ചേരുന്ന യോഗത്തില്‍ കുഞ്ഞുവിന് ഉപഹാരം നല്‍കി ആദരിക്കുമെന്ന് സെക്രടറി അറിയിച്ചു. മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ ഉപദേശക സമിതി അംഗമായ അസൈന്‍ കുഞ്ഞു പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും മോങ്ങം ഹൌസിലെ സ്ഥിര സാനിദ്ധ്യവും കമ്മിറ്റി യോഗങ്ങളിലെ നിഷ്‌പക്ഷവും ഉറച്ച അഭിപ്രായത്തിന്റെയും ഉടമയുമായിരുന്നു. ഉം‌റ വിസയില്‍ സൌദിയിലെത്തി പ്രവാസത്തിന്റെ ആരംഭകാലത്തില്‍ അസീര്‍ പ്രവിശ്യയിലെ ബാരിക്ക് എന്ന പ്രദേശത്ത് നിരവധി വര്‍ഷങ്ങള്‍ ജോലി ചെയ്ത കുഞ്ഞു കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ജിദ്ദയിലാണ് ജോലിചെയ്യുന്നത്. 
   കഴിഞ്ഞ ആഴ്ച്ച മഹല്ല് റിലീഫ് കമ്മിറ്റിയുടെ അസീര്‍ ജീസാന്‍ സന്ദര്‍ശന സൌഹൃദ സംഘത്തില്‍ അബ്‌ഹയിലേക്ക് പോകുന്ന വഴിയില്‍ ബാരിക്കില്‍ ഇറങ്ങി തന്റെ പഴയ സുഹൃത്തുക്കളോടൊക്കെ യാത്ര പറഞ്ഞിറങ്ങിയ കുഞ്ഞു വഴിയില്‍ നിന്നും അകലെയായി നിര്‍ത്തിയിട്ട ഒരു പഴയ മോഡല്‍ പിക്ക് അപ്പ് ലോറിയെ തൊട്ട് തലോടുന്നുണ്ടായിരുന്നു. തന്റെ ഗള്‍ഫ് ജീവിതത്തിലെ ആദ്യ കൂട്ടുകാരനും താന്‍ ആദ്യമായി വളയം പിടിച്ച് പഠിച്ചതും ദീര്‍ഘ കാലം താന്‍ ജോലി ചെയ്തതുമായ വാഹനമായിരുന്നു അതെന്നും കുഞ്ഞു പറഞ്ഞു. മോഡല്‍ പഴയതാണെങ്കിലും ഇവന്‍ ഇപ്പോഴും പുലിയാണ് എന്ന് പറഞ്ഞ് ആ എഴുപത്തിയഞ്ച് മോഡല്‍ പിക്കിന്റെ കവിളില്‍ തലോടുമ്പോഴും വേര്‍പ്പാടിന്റെ നൊമ്പര പാടുകള്‍ ആ മുഖത്ത് തെളിഞ്ഞ് കണ്ടിരുന്നു. അസൈന്‍ കുഞ്ഞുവിനു നല്‍കുന്ന യാത്രയയപ്പ് വിജയിപ്പിക്കാന്‍ എല്ലാവരും നാളെത്തെ യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രടറി അഭ്യര്‍ത്ഥിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ ഹെഡ്ഡിങ്ങില്‍ പേര് മാറിവന്നതിനാല്‍ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment