കുഞ്ഞിമൊയ്ദീന് 25000 ചികിത്സാ സഹായം: അസൈന്‍ കുഞ്ഞുവിന് യാത്രയയപ്പ് നല്‍കി

   ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഉപദേശക സമിതി അംഗം കെ.അസൈന്‍ എന്ന കുഞ്ഞുവിന് ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ശറഫിയ്യ മോങ്ങം ഹൌസില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗം പ്രസിഡന്റ് അലവി ഹാജി കോഴി പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കണ്‍‌വീനര്‍ സി.കെ.ആലികുട്ടിഹാജി ഉത്ഘാടനം ചെയ്തു. മഹല്ല് യോഗങ്ങളിലെ പക്ഷം പിടിക്കാത്ത അഭിപ്രായത്തിന്റെ ഉടമയും കമ്മറ്റിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലെ നിറ സാനിദ്ധ്യവുമായ കുഞ്ഞുവിന്റെ അഭാവം ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിക്ക് നികത്താനാവാത്ത നഷ്ടമാണെന്നും, കപ്പല്‍ യാത്ര, ദൂര ദിക്കുകളില്‍ ഉള്ള വരിസംഖ്യാ‍ ശേഖരണം അടക്കമുള്ള നിരവധി ഘട്ടങ്ങളില്‍ അദ്ധേഹത്തിന്റെ അര്‍പ്പണ മനസ്സ് നേരിട്ടനുഭവിച്ചറിഞ്ഞതാണെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സി.ടി.അലവി കുട്ടി പറഞ്ഞു. 
     എം.സി.അഷ്‌റഫ്, കെ.ഷാജഹാന്‍ എന്നിവര്‍ കുഞ്ഞുവിനു യാത്രാ മംഗളം നേര്‍ന്ന് സംസാരിച്ചു. മഹല്ല് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് അലവിഹാജി കോഴിപറമ്പില്‍ അസൈന്‍ കുഞ്ഞുവിന് സമ്മാനിച്ചു. സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാനാജി സ്വാഗതവും വൈസ് പ്രസിഡന്റ് ബി.ബഷീര്‍ ബാബു നന്ദിയും പറഞ്ഞു. മസ്തിഷ്ക സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയക്ക് വിധേയനായി വീട്ടില്‍ വിശ്രമിക്കുന്ന  മോങ്ങം ഓട്ട്വാലപുറത്ത് താമസിക്കും കോടാലി കുഞ്ഞിമൊയ്ദീന് ചികിത്സാ ആവിശ്യത്തിനു അടിയന്തിര സഹായമായി 25,000 (ഇരുപത്തയ്യായിരം) രൂപ അനുവധിക്കാനും ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി യോഗം തീരുമാനിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment