വിദ്ദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശം: കെ.എസ്.യു കളക്ടര്‍ക്ക് പരാതി നല്‍കി

         മോങ്ങം : ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് കാരണം വിദ്ധ്യാര്‍ത്ഥികളും നാട്ടുകാ‍രും അനുഭവിക്കുന്ന യാത്രാ പ്രശ്നം പരിഹരിക്കുനതിന്നു വേണ്ടി മോങ്ങം അങ്ങാടിയില്‍ ഹോം ഗാര്‍ഡിനെ നിയമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കെ എസ് യു  മോങ്ങം യൂണിറ്റ് ഭാരവാഹികള്‍ ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട്, ആര്‍ ടി ഒ എന്നിവര്‍ക്ക് പരാതി നല്‍കി. പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ “എന്റെ മോങ്ങം“ ന്യൂസ് ബോക്സിനോട് പറഞ്ഞു. ജില്ലാ കലക്ടറുമായുള്ള കൂടിക്കാഴ്ച്ചക്ക് ജില്ലാ കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി അജിത്ത് പുളിക്കല്‍ , കെ എസ് യു മണ്ഡലം പ്രസിഡന്റ് സലീക്ക് മോങ്ങം ഭാരവാഹികളായ ആശില്‍ സി.കെ, യു.പി ശാഫി, ഹബീബ്, ഫൈസല്‍ , സി.കെ ശാഫി, ഷുക്കൂര്‍ സി.കെ, റഹീസ്, ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment