ഭക്ഷ്യ സുരക്ഷാ ഗുണനിലവാര ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

      മോങ്ങം : ഭക്ഷ്യ സുരക്ഷാ ഗുണനിലവാരങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മോങ്ങം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തെക്കുറിച്ച് വ്യാപാരികളിലും ജനങ്ങളിലും അവബോധം സ്രിഷ്ടിക്കുന്നതിന്ന് വേണ്ടി ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി. മോങ്ങം ഒരുമ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ക്ലാ‍സ്സ് സംഘടിക്കപ്പെട്ടത്. ഭക്ഷ്യ വസ്തുക്കളെക്കുറിച്ചുള്ള നിലവിലുള്ള നിയമങ്ങളെല്ലാം ഏകീകരിക്കുന്നതിനും ഏവര്‍ക്കും സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്നതിന്നും വേണ്ടി കേന്ദ്ര ഗവണ്മെന്റ് നിലവിലുള മായം ചേര്‍ക്കല്‍ നിരോധന നിയമം സംഗ്രമായി പരിഷ്കരിക്കുകയും പുതിയ ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം 2006 ല്‍ രാജ്യമൊട്ടാകെ നടപ്പിലാക്കുകയുമുണ്ടായി. ഇതോടനുബന്ധിച്ച് ഭക്ഷ്യ  വസ്തുക്കളുടെ ഉല്പാദനം സംഭരണം വിതരണം എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി  ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തിയത്. ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ ജനാര്‍ദ്ധനന്‍ ക്ലാസെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment