പൂക്കോട്ടൂര്‍ കാര്‍ണിവല്‍ നാളെ തുടക്കം: സിനിമാതാരം ദേവന്‍ ഉദ്ഘാടകന്‍

      പൂക്കോട്ടൂര്‍: ഗ്രാമോത്സവത്തോടനുബന്ധിച്ചുള്ള പൂക്കോട്ടൂര്‍ കാര്‍ണിവെലിന് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് വള്ളുവമ്പ്രം ആലുങ്ങപറ്റയില്‍ തുടക്കമാവും. ചലച്ചിത്ര നടന്‍ ദേവന്‍ ഉദ്ഘാടനം ചെയ്യും. 27 മുതല്‍ മെയ് 13 വരെയാണ് കാര്‍ണിവെല്‍. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ നിര്‍ധനരുടെയും നിത്യരോഗികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഇതില്‍നിന്നുള്ള ഫണ്ട് ഉപയോഗിക്കുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ, വ്യാവസായിക- കാര്‍ഷിക പ്രദര്‍ശനം, അക്വാഷോ, ഗൃഹോപകരണമേള, അമ്യൂസ്‌മെന്റ് റൈഡുകള്‍, ഫ്‌ളവര്‍ഷോ തുടങ്ങി ആകര്‍ഷകമായ പ്രദര്‍ശനങ്ങളാണ് കാര്‍ണിവലില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാദിവസവും വിവിധയിനം കലാപരിപാടികള്‍ അരങ്ങേറും. കാര്‍ണിവലിനോടനുബന്ധിച്ചുള്ള ജില്ലാതല പാചകമത്സരം, മെഹന്തിമത്സരം, ബാലചിത്രരചനാ മത്സരം എന്നിവയും നടക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment