ഉമ്മുല്‍ ഖുറക്ക് പതിനൊന്നാം വര്‍ഷവും നൂറ് മേനി: ഇരട്ടി മധുരമായി ത്വാഹിറക്ക് ഫുള്‍ എ പ്ലസും

        മോങ്ങം: തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ച് ഉമ്മുല്‍ ഖുറാ ഹെയര്‍സെക്ന്ററി സ്കൂള്‍ അഭിമാനകരമായ നേട്ടം കൊയ്തെടുത്തപ്പോള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ത്വാഹിറ ഷെറിന്‍ സ്കൂളിനും നാടിനും അഭിമാനമായി. ഈ വര്‍ഷം എസ്.എസ്.എല്‍.സി എഴുതിയ മുഴുവന്‍ കുട്ടികളും സാമാന്യം നല്ല നിലവാരത്തോടെയാണ് വിജയം കൈവരിച്ചത്. അദ്ധ്യാപക ദമ്പതികളായ പി. ലത്തീഫ് മാസ്റ്ററുടെയും ഫാത്തിമ ടീച്ചറുടെയും മൂത്ത മകളായ താഹിറ ഷെറിന്‍   സമസ്ത കേരള സുന്നി വിദ്ധ്യാഭ്യാസ ബോര്‍ഡ് കേരളത്തിനകത്തിനകത്തും പുറത്തുമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ മദ്രസകളില്‍ നടത്തിയ പത്താം ക്ലാസ്സ് പൊതു പരീക്ഷയില്‍ രണ്ട് മാസം മുമ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം റാങ്ക് നേടിയിരുന്നുവെന്നത് വിജയത്തിന് ഇരട്ടി മധുരം നല്‍കുന്നു. 
   1999ല്‍ അലിഫ് നഴ്സറി സ്കൂള്‍ എന്ന ചെറിയ സ്ഥാപനവുമായി തുടക്കം കുറിച്ച ഉമ്മുഖുറാ ഇസ്ലാമിക് കോം‌പ്ലക്സ് ഇന്ന് പ്രദേശത്തെ അറിയപെടുന്ന ഒരു വിദ്ധ്യാഭ്യാസ സമുച്ചയമാണ്.  മത ഭൌതിക വിദ്ധ്യാഭ്യാസം സമന്വയിപ്പിച്ച് ഇംഗ്ലീഷ് മലയാളം മീഡിയകള്‍ വെവ്വേറെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്‍.കെ.ജി മുതല്‍ പ്ലസ് ടു വെരെ അടങ്ങുന്ന പൊതു വിദ്ധ്യാഭ്യാസ സിലബസിനോടൊപ്പം തന്നെ  സമസ്ത കേരള സുന്നി വിദ്ധ്യാഭ്യാസ ബോര്‍ഡ് കരികുലം പ്രകാരമുള്ള മത വിദ്ധ്യാഭ്യാസവും നല്‍കി വരുന്നതോടൊപ്പം കുട്ടികളില്‍ ഇസ്ലാമിക സംസ്കാരത്തോട് കൂടിയ സവിശേഷ വെക്തിത്വം  നിലനിര്‍ത്താനും സ്ഥാപനം പ്രതേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഉമ്മുല്‍ ഖുറാ ട്രസ്റ്റ് സെക്രടറി പി.എം.കെ.ഫൈസി “എന്റെ മോങ്ങ“ത്തിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ അംഗീകാരം കിട്ടിയ സ്ഥാപനത്തില്‍ ഇപ്പോള്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ അഡ്മിഷന്‍ ഇപ്പോള്‍ വരുന്നുണ്ടെന്നും വിദ്ധ്യാഭ്യാസ നിലവാരം ഉയര്‍ത്താനും ഭൌതിക സാഹജര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു. 
    പുതുതായി ആരംഭിച്ച പ്ലസ് വണ്‍ പ്ലസ് ടു ക്ലാസുകള്‍ സ്ഥല പരിമിതി മൂലം ഇത് വരെ അങ്ങാടിയിലുള്ള ഉമ്മുല്‍ ഖുറാ പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് നടത്തിയിരുന്നതെങ്കിലും പുതിയ അദ്ധ്യായന വര്‍ഷം മുതല്‍ വിപുലമായ സൌകര്യങ്ങളോടെ അത് കാമ്പസിലേക്ക് മാറ്റാനാകുമെന്ന് അദ്ധേഹം പ്രത്യാശ പ്രകടിപ്പിച്ചു. കാമ്പസ് പള്ളിയുടെ മുകള്‍ നിലയുടെ പണി പൂര്‍ത്തിയാകുന്നതോടെ എസ്.എസ്.എല്‍.സി വിജയിച്ച ആണ്‍കുട്ടികളെ ചേര്‍ത്ത് ഇംഗ്ലീഷ് ലിറ്റ്‌റേച്ചര്‍ പിജിയോട് കൂടിയ ദ‌അവാ കോളെജ് സ്ഥാപിക്കണമെന്നാണ് ഉദ്ധേശിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. 
    സ്ഥാപനത്തിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നര കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും അദ്ധേഹം വിശ്ദീകരിച്ചു. മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പറ്റ പഞ്ചായത്തുകളിലെ പ്രാസ്ഥാനിക ബന്ധുക്കളുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം  ഉമ്മുല്‍ ഖുറക്ക് എന്നും ആശ്വാസത്തിന്റെ തണലാണെന്നും അത് എക്കാലവും ഉണ്ടാവണമെന്നും പി.എം.കെ ഫൈസി അഭ്യര്‍ത്ഥിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment