യൂണിഫോം പരിഷ്‌കരണം : മോങ്ങത്തെ തുണികടകളെ അവഗണിച്ചെന്ന് പരാതി

     മോങ്ങം: ഇടക്കിടെ സ്കൂളുകളിലെ യൂണിഫോം മാറ്റുന്നതിനു പിന്നില്‍ ലക്ഷങ്ങളുടെ ബിസിനസ് താല്‍പ്പര്യങ്ങളുള്ളതായി പരാതി. മോങ്ങത്തെയും പരിസര പ്രദേശങ്ങളിലെയും സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ഇടക്കിടെ യൂണിഫോമുകള്‍ മാറ്റുന്നത് രക്ഷിതാക്കള്‍ക്ക് കനത്ത ഭാരമാണ് വരുത്തിവെക്കുന്നത്. മോങ്ങത്തെ ഒരു പ്രധാന അണ്‍ എയ്ഡഡ് സ്കൂള്‍ മൂന്ന് വര്‍ഷം മുമ്പ് പുതുക്കിയ യൂണിഫോം ഈ വര്‍ഷം യാതൊരു മുന്നറിയിപ്പും കൂടാതെ മാറ്റിയതിനു പിന്നില്‍ ചില സാമ്പത്തിക താല്‍‌പ്പര്യങ്ങള്‍ ഉണ്ടെന്ന് സൂചനകള്‍ ഉണ്ട്.
     അഡ്മിഷന്‍ സമയത്ത് കൊണ്ടോട്ടിയിലെ ഒരു ടെക്‍സ്‌റ്റയില്‍‌സിന്റെ കാര്‍ഡ് രക്ഷിതാക്കള്‍ക്ക് നല്‍കിയും മാനേജ്മെന്റിലെ ചിലര്‍ക്ക് വെക്തി താല്‍‌പര്യമുള്ള മോങ്ങത്തെ ഒരു സ്ഥാപനത്തെ മാത്രം അറിയിച്ചും കച്ചവടം ചില സ്ഥാപനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാനുള്ള നീക്കത്തിനു പിന്നില്‍ സാമ്പത്തിക താല്‍പ്പര്യങ്ങളാണെന്ന് പകല്‍ വെളിച്ചം പോലെ വെക്തമാണ്. സാധാരണ ഗതിയില്‍ പ്രാദേശികമായി എല്ലാ വസ്ത്ര വ്യാപാരികളെയും ഒരേപോലെ അറിയിക്കാറുള്ള യൂണിഫോം മാറ്റ വിവരം മോങ്ങത്തെ ചില വസ്ത്ര വ്യാപാരികളെ അറിയിക്കാതെ അധികൃതര്‍ രഹസ്യമാക്കി വെച്ചതിനാല്‍ മുന്‍ വര്‍ഷ്ത്തെ യൂണിഫോം വാങ്ങി വെച്ചത് കടുത്ത സാമ്പത്തില ബാധ്യത ഉണ്ടാക്കിയതായി മോങ്ങത്തെ ഒരു പ്രമുഖ വസ്ത്ര വ്യാപാരി "എന്റെ മോങ്ങം” പ്രതിനിധിയോട് പറഞ്ഞു. യൂണിഫോം മാറുന്ന വിവരം ഉത്തരവാദിത്വപെട്ടവര്‍ അറിയിക്കാത്തതിനാല്‍ തിരക്കൊഴിവാക്കാന്‍ നേരത്തെ റെഡിമെയ്ഡായി യൂണിഫോം ഒരുക്കിവെച്ച സ്റ്റോക്കുകളെല്ലാം ഇനി വലിച്ചെറിയുകയല്ലാതെ മറ്റു നിവര്‍ത്തി ഇല്ലന്ന് അദ്ധേഹം പറഞ്ഞു. നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും അന്യ നാട്ടിലെ സ്ഥാപങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ നാട്ടുകാരെ അവഗണിക്കുമ്പോള്‍ പരസ്പര സഹകരണത്തിന്റെ പാലത്തിനു നടുവില്‍ നാട്ടുകാരെന്ന നിലയില്‍ നമുക്ക് ഇടക്ക് കണ്ട്മുട്ടേണ്ടതുണ്ടെന്ന കാര്യം മറക്കരുതായിരുന്നെന്നും അദ്ധേഹം ഓര്‍മിപ്പിച്ചു.
   ഒരു കുട്ടിക്ക് ഏറ്റവും ചുരുങ്ങിയത് രണ്ട് ജോഡി ഡ്രസ്സുകളെങ്കിലും യൂണിഫോമായി വേണമെന്നിരിക്കെ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ സ്കൂളില്‍ പോകുന്ന രക്ഷിതാക്കളുടെ പോക്കറ്റ് ഈ വര്‍ഷവും ചോര്‍ന്നൊലിക്കും.  മൂന്ന് വഷത്തിനിടക്കുണ്ടായ ഈ പ്രതീക്ഷിത മാറ്റം  എഴുനൂറോളം കുട്ടികള്‍ പഠിക്കുന്ന ഒരു സ്ഥാപനത്തില്‍  ലക്ഷങ്ങളുടെ സാമ്പത്തിക ക്രയവിക്രയമാണ് നടക്കുന്നത്.      ഇടക്കിടക്ക് യൂണിഫോം പരിഷ്കരിച്ച് “ചൊറുക്ക്” കൂട്ടുന്ന നമ്മുടെ നാട്ടിലെ സ്കൂള്‍ ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി മാറാത്ത യൂണിഫോമും ഉന്നത വിജയശതമാനവുമായി ജില്ലയില്‍ തന്നെ തലപൊക്കി നില്‍ക്കുന്ന കൊട്ടുക്കര പി.പി.എം.എച്ച്.എസ്. സ്കൂളിനെ കണ്ട് പഠിക്കേണ്ടതാണ്.
    എന്നാല്‍ സ്ഥാപനത്തിനെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും യൂണിഫോം മാറ്റുന്നുണ്ട് എന്ന വിവരം കഴിഞ്ഞ അദ്ധ്യയന വര്‍ഷം മധ്യത്തിലേ രക്ഷിതാക്കളെ അറിയിച്ചതാണന്നും യുണിഫോം മാ‍റുന്നുണ്ടോ എന്ന കാര്യം തിരക്കി സ്കൂളുമായി ബന്ധപെട്ട എല്ലാ ടെക്സ്റ്റയില്‍‌സ്കാര്‍ക്കും ഞങ്ങള്‍ വിവരം നല്‍കിയിട്ടുണ്ടന്നും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹി “എന്റെ മോങ്ങം” പ്രതിനിധിയോട് പറഞ്ഞു. കൊണ്ടോട്ടിയിലെ സ്ഥാപനത്തിലേക്ക് കാര്‍ഡ് കൊടുത്തതിനു പിന്നില്‍ വെക്തിപരമായ സാമ്പത്തിക താല്‍‌പ്പര്യങ്ങളൊന്നും ഇല്ലെന്നും അവിടെ നിന്നും ഈ കാര്‍ഡ് കൊടുത്ത് വാങ്ങുന്ന ഓരോ യൂണിഫോമിനും ഇരുപത് രൂപാ വീതം ചാരിറ്റി പ്രവര്‍ത്തനത്തിനായി അവര്‍ നീക്കിവെക്കുമെന്നും ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ അഗതി അനാഥ കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം വാങ്ങാമെന്നെ ഞങ്ങള്‍ ഉദ്ധേശിച്ചിട്ടൊള്ളൂ എന്നും അദ്ധേഹം വിശദീകരിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment