മരണ വേഗത റോഡ് കുരുതികളമാകുന്നു

    മോങ്ങം: വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായി വാഹനം ഓടിക്കലും റോഡുകള്‍ കുരുതിക്കളമാകുന്നു. ഇന്നലെ രാവിലെ വാലഞ്ചേരിയില്‍ ഉണ്ടായ ബൈക്കപകടത്തില്‍ വള്ളുവമ്പ്രം സ്വദേശി ഒറവുങ്ങല്‍ ഹൈദ്രോസ് ഹാജി (56) ദാരുണമായി മരണപെട്ടു. മൊറയൂരിലെ മകളുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഹൈദ്രൂസ് ഹാജി സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ പെട്ടന്ന് തുറന്നപ്പോള്‍ ഇതിലിടിച്ച് വീഴുകയായിരുന്നു. റോഡില്‍ വീണ ഇദ്ധേഹത്തിന്റെ മേല്‍ കെ.എസ്.ആര്‍.ടി.സി ബസ് കയറി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഹൈദ്രോസിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി വാഹനം കേടായതിനാല്‍ മോങ്ങം അങ്ങാടിയില്‍ വെച്ച് മറ്റൊരു വാഹനത്തിലേക്ക് മാറ്റികയറ്റിയ സെകന്റുകള്‍ക്കുള്ളില്‍ രക്തം ശക്തമായി വാര്‍ന്നോഴുകി റോഡില്‍ തളം കെട്ടി നിന്നത് കണ്ടു നിന്നവരില്‍ ഭീതിയുളവാക്കി.
  പുല്ലാനൂര്‍ ഹൈസ്കൂള്‍ പടിയില്‍ ഇന്നലെ വെഉകുന്നേരം ആറരയോടെ ബൈക്കും പിക്ക് അപ്പ് ലോറിയും കൂട്ടി ഇടിച്ച് മഞ്ചേരി കോവിലകം കുണ്ട് മഞ്ചുരുളിയില്‍ നടക്കാവ് പറമ്പില്‍ രാമകൃഷ്ണന്‍ എന്ന കുഞ്ഞാണി (55) തല്‍ക്ഷണം മരണപെട്ടു. കൊണ്ടോട്ടി വലിയപറമ്പിലെ ബന്ധു വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.
    വാഹനപെരുപ്പവും വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ വാഹനമോടിക്കലും കാരണം നിരവധി വാഹനാപകടങ്ങളാണ് മോങ്ങത്തും പരിസരങ്ങളിലും ദിനേനെയെന്നോണം സംഭവിക്കുന്നത്. ഇരു ചക്ര വാഹനങ്ങള്‍ അമിത വേഗതയുടെയും അശ്രദ്ധയുടെയും സ്ഥിരം വാഹകരാണ്. ലൈസന്‍സ് പോലും ഇല്ലാതെ ബൈക്കുകള്‍ ഓടിക്കുന്ന നിരവധി കുട്ടികള്‍ മോങ്ങത്തെയും പരിസരങ്ങളിലെയും നിത്യ കാഴ്ച്ചയാണ്. ഒരു ഹെല്‍മറ്റ് ഉണ്ടെങ്കില്‍ അവര്‍ക്ക് പോലീസ് പരിശോധന പോലും ഭയപെടേണ്ട എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ നൂറുരൂപ കയ്യില്‍ ഉണ്ടെങ്കില്‍ ഹെല്‍മറ്റ് പോലും വേണ്ട എന്ന് ചിന്തിക്കുന്നവരും കുറവല്ല. പോകറ്റ് റോഡുകളില്‍ നിന്നും മെയിന്‍ റോഡിലേക്ക് ഒട്ടും ശ്രദ്ധിക്കാതെ  ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും കയറി വരുന്നത് പലപ്പോഴും വന്‍ അപകടങ്ങള്‍ക്ക് ഹേതുവാകാറുണ്ട്. കഴിഞ്ഞ ദിവസം ചേരുപുത്തൂര്‍ റോഡ് ജംഗഷനിലും ഉണ്ടായ അപകടത്തിന്റെ കാരണം മറ്റൊന്നല്ല.
    സ്വകാര്യ ബസുകള്‍ മുനുട്ടുകളുടെ വെത്യാസത്തിലുള്ള തങ്ങളുടെ സമയ പട്ടിക പാലിക്കാന്‍ കുതിച്ച് പായുമ്പോള്‍ പലപ്പോഴും ട്രാഫിക് നിയമങ്ങളൊന്നും പാലിക്കാന്‍ കഴിയാറില്ല എന്നതാണ് വസ്ഥുത. വാഹന പെരുപ്പം മൂലം വരിവരിയായ് നീങ്ങുന്ന മറ്റുവാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന ബസ്സുകള്‍ പലപ്പോഴും നൂലിഴ വെത്യാസത്തിലാണ് എതിരെ വരുന്ന വാഹങ്ങളുമായി ഉണ്ടാകുന്ന കൂട്ടിയിടിയില്‍ നിന്നും രക്ഷപെടുന്നത്.
      അമിത വേഗതയിലും ട്രാഫിക്ക് നിയമങ്ങള്‍ ലങ്കിച്ചും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് സന്നദ്ധമാവണം. ഒരു പെറ്റി കേസ് ചാര്‍ജ് ചെയ്താല്‍ പോലും “പ്രധാനമന്ത്രിയുടെ” ഓഫീസില്‍ നിന്ന് വരെ വിളിപ്പിച്ച് പിന്‍‌വലിപ്പിക്കുന്ന രീതി നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകരും മാറ്റേണ്ടിയിരിക്കുന്നു.... നമ്മുടെ നാടിനെയോര്‍ത്ത്.
Report: C.T.Alavi kutty
Photo: Usman Moochi kundil

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment