മൊറയൂര്‍ ക്രിഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു

         മൊറയൂര്‍ : മൊറയൂര്‍ ക്രിഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം 1 ( ആഗസ്റ്റ് 17 , 2012 ) കര്‍ഷക ദിനമായി ആചരിച്ചു. മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബങ്കാളത്ത് സക്കിനയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് മലപ്പുറം എം എല്‍ എ ശ്രീ പി ഉബൈദുള്ള ഉല്‍ഘാടനം ചെയ്തു. കാര്‍ഷിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും യുവാക്കളെ ക്രിഷിയിലേക്ക് കൊണ്ട് വരണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു. ക്രിഷിക്കും കര്‍ഷക ക്ഷേമത്തിനും മുന്‍‌തൂക്കം നല്‍കി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു പഞ്ചായത്തിലെ മാത്രികാ കര്‍ഷകരായ പുതുക്കുടി ഇബ്രാഹിം , സുഗുമാരന്‍ അഗുവളപ്പില്‍ , മുഹമ്മദ് കോടാലി, വട്ടപ്പറമ്പന്‍ മുഹമ്മദ്, കളരി മുഹമ്മദ്, മിനി പി.സി, കാരിക്കുട്ടി പുണക്കാട്ടില്‍ , വട്ടപ്പറമ്പന്‍ കുഞ്ഞിമുഹമ്മദ്, കരീകുന്നന്‍ അലവിക്കുട്ടി, മമ്മദ് മണ്ണിങ്ങച്ചാലില്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഞവരനെല്‍ക്രിഷിയിലൂടെയും കരനെല്‍ക്രിഷിയിലൂടെയും കാര്‍ഷിക രംഗത്ത് പുത്തന്‍ മാത്രിക സ്രിഷ്ടിക്കുന്ന ഒഴുകൂര്‍ ജി എം യു പി സ്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും എം എല്‍ എ ഉബൈദുള്ള വിതരണം ചെയ്തു. ക്രിഷി വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ മലപ്പുറം ക്രിഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി പി റസിയ യോഗത്തില്‍ വിശദീകരിച്ച് സംസാരിച്ചു
                 പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി അബൂബക്കര്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി സുലൈമാ‍ന്‍ , എ ഹാഫിയ സ്റ്റാന്റിന്‍‌ഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍‌മാരായ പാത്തുമ്മക്കുട്ടി എന്ന മാളുമ്മ, ആമിനടീച്ചര്‍ , ഡോ. നവീന്‍ , അബൂബക്കര്‍ ഹാജി, തയ്യില്‍ അബു, സി ഹംസ, പി.പി അബൂബക്കര്‍ എന്നിവര്‍ പരിപാടിയില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് സംസാ‍രിച്ചു. ക്രിഷി ഓഫീസര്‍ ജൈസല്‍ ബാബു സ്വാഗതവും ക്രിഷി അസിസ്റ്റന്റ് കെ.പി തങ്കമ്മു നന്ദിയും പറഞ്ഞു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment