മോങ്ങം വിസ്മയ ക്ലബ്ബ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

                മോങ്ങം: വിസ്മയ ക്ലബ്ബ് ഇഫ്താര്‍ മീറ്റ് (2012) സംഘടിപ്പിച്ചു. മോങ്ങം വിസ്മയ ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ശ്രദ്ധേയമായി. ഏതാണ്ട് എഴുന്നൂറോളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ മീറ്റില്‍ പുല്പറ്റ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹിമാന്‍ , മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി അബൂബക്കര്‍, മുന്‍ ഡെപ്യൂട്ടി  കലക്ടര്‍ കാവുട്ടി, മുന്‍ ഡി.ഡി അബ്ദുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍മാരായ സി.കെ മുഹമ്മദ്, ബി കുഞ്ഞുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി മഠത്തില്‍ സാദിഖലി, പി.പി ഹംസ, കുഞ്ഞിമുഹമ്മദ് മോങ്ങം , കെ എം സലീം മാസ്റ്റര്‍ തുടങ്ങിയവരും വിവിധ ക്ലബ്ബുകളുടെ പ്രതിനിധികളും മൊറയൂര്‍ പഞ്ചായത്ത് യൂത്ത് കോഡിനേറ്റര്‍ ഓഫീസര്‍ സലീം വാലഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment