കോഴി വില വർദ്ധനവ് : മുന്നറിയിപ്പുമായി ഫ്ലക്സ് ബാനർ

          മോങ്ങം: പരിസര പ്രദേശങ്ങളിലെക്കാളേറെ മോങ്ങത്ത് കോഴിക്ക് വില വർദ്ധനവുണ്ടായി എന്ന് ആരോപിച്ച് മോങ്ങത്ത് ചിക്കൻ സ്റ്റാളുടമകൾക്ക് യുവാക്കളുടെ പരസ്യമുന്നറിയിപ്പ്. രണ്ട് ദിവസം  മുമ്പ് മോങ്ങം മാർക്കറ്റ് റോഡിലാണ് വിപണിയിലെ വില വെത്യാസം സൂജിപ്പിച്ച് കൊണ്ടും വില കുറച്ചില്ലെങ്കിൽ ജനകീയ ഇടപെടൽ ഉണ്ടാകുമെന്നും കാണിച്ച് ഫ്ലക്സ് ബാനർ ഉയർന്നത്. പരിസര പ്രദേശമായ വള്ളുവമ്പ്രത്ത് കോഴി ഇറച്ചിക്ക് കിലോ 90 രൂപ വിലയുള്ളപ്പോൾ മോങ്ങത്ത് 130 രൂപ ഈടാക്കി എന്നതാണ് മുന്നറിയിപ്പിനാധാരം. 
        മോങ്ങത്ത് കോഴി ഇറച്ചി അടക്കം എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും ഇത്തരം വില വർദ്ധനവിനു കച്ചവടക്കാരുടെ സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സിമതി പിന്തുണ നൽകുന്നു എന്നും ബാനറിൽ ആരോപണമുണ്ട്. ഏതായാലും ബാനർ ഉയർന്നതിനു ശേഷം കോഴി ഇറച്ചി വിലയിൽ 20 രൂപയോളം കുറവ് അനുഭപെടുന്നുണ്ട് എന്നത് ഇത്തരം ജനകീയ ഇടപെടലിന്റെ പ്രതിഫലനമാണെന്ന് പ്രതേകം എടുത്ത് പറയേണ്ടതാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment