കേരള ക്രിഷി വകുപ്പിന്റെ ആത്മഫാം സ്കൂള്‍ ക്ലാസ്സിനു സെപ്റ്റമ്പര്‍ 7 ന് തുടക്കം കുറിക്കുന്നു

                  മോങ്ങം : ആത്മ ഫാം സ്കൂള്‍ ചെറുപുത്തൂരില്‍ കേരള ക്രിഷി വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം കാര്‍ഷിക വിക്ഞാന വ്യാപനം ലക്ഷ്യമാക്കി രണ്ട് മാസം നീളുന്ന ആത്മ ഫാം സ്കൂള്‍ സെപ്റ്റമ്പര്‍ 7 ന് പുല്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി അബ്ദുറഹിമാന്റെ ഉല്‍ഘാടനത്തോടെ ക്ലാസ്സിനു തുടക്കം കുറിക്കുന്നു. കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയിലെ ന്യൂതന സാംങ്കേതിക വിദ്യകള്‍ മികച്ച കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങിയവ പരിജയപ്പെടുത്തൂന്ന ഫാം സ്കൂള്‍ ഈ രംഗത്തെ സാങ്കേതിക വിദക്തരുടെയും വിജയിച്ച കര്‍ഷകരുടെയും നേത്രുത്വത്തില്‍ പരിശീലനം നല്‍കുന്നു. അടുക്കളത്തോട്ടം , പാലുല്‍പ്പന്ന നിര്‍മാണ പരിശീലനം , സി.ഡി, പുസ്തകം , ലഗുലേഖ വിതരണം സര്‍ട്ടിഫിക്കറ്റ് വിതരണം , മികച്ച കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയവ ഉണ്ടായിരിക്കും . കൂടാതെ ഓരോ ആഴ്ച്ചയിലും വിത്യസ്ഥ വിഷയങ്ങളിലായി ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment