മോങ്ങം ടൌണ്‍ ജനകീയ കമ്മിറ്റി പെരുന്നാള്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

                           മോങ്ങം : പെരുന്നാള്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. മോങ്ങം ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോങ്ങത്തെ ആയിരത്തിരുന്നൂറ് വീടുകളിലേക്ക് പെരുന്നാള്‍ ഓണക്കിറ്റുകള്‍ എത്തിച്ചു കൊടുത്തു. വിതരണോല്‍ഘാടനം പഞ്ചായത്ത് മെമ്പര്‍ ബി.കുഞ്ഞുട്ടി നിര്‍വഹിച്ചു. ജനകീയ കമ്മിറ്റി അംഗങ്ങളായ അബു ഗാലക്സി, റാഫി മേലെത്തൊടി, ബി അബ്ദുള്ള, ഇണ്ണിയാലി. ഇ, ബി സുല്‍ഫീക്കര്‍ മൂത്തേടത്ത്, ദാസന്‍ പി, ടി.പി യൂസുഫ്, നിസാര്‍ താഴെ മോങ്ങം , കെ. മുഹമ്മദലി, ഗിരീഷ് പി, പി.പി റഷീദ്, രഞ്ജിത്ത് പി, എന്നിവര്‍ പരിപാടിക്ക് നേത്രുത്വം നല്‍കി. ജനകീയ കമ്മീറ്റിയുടെ പ്രവാസി മെമ്പര്‍മാരായ അലവി അല്ലിപ്ര, ബി ബഷീര്‍ ബാബു, കണ്ടിയില്‍ മുജീബ്, താഴെ മോങ്ങം കുഞ്ഞുട്ടി,  യാമ്പോ നവോദയ ടൌണ്‍ കമ്മിറ്റി മെമ്പര്‍ ചെറിയെന്ന സുല്‍ഫി തുടങ്ങിയവരാണ് പെരുന്നാള്‍ ഓണക്കിറ്റ് വിതരണങ്ങള്‍ക്ക് സഹകരിച്ചത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment