മോങ്ങം കാലിച്ചന്ത വിസ്‌മൃതിയിലേക്ക്

            മോങ്ങം : മോങ്ങം കാലിച്ചന്ത നടത്തുന്നതിനെതിരെ പരിസരവാസികള്‍ ഹൈകോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതോടു കൂടി മോങ്ങം കാലിച്ചന്ത വിസ്‌മൃതിയിലേക്ക് പോകുകയാണ്. പരിസരങ്ങള്‍ വൃത്തിഹീനമാകുന്നതും ജനമേഖലയില്‍ ആയതു കൊണ്ട് രോഗങ്ങള്‍ പരക്കുവാന്‍ സാധ്യതയുള്ളതു കൊണ്ടുമാണ് പരിസരവാസികള്‍ ഹൈകോടതിയെ സമീപിച്ചതെന്ന് പറയപ്പെടുന്നു. മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലിച്ചന്ത താല്‍ക്കാലികമായി മോങ്ങത്തേക്ക് വന്നതാണെങ്കിലും ബുധനാഴ്ച്ച മോങ്ങം ഹില്‍ടോപ്പില്‍ വന്‍‌ജനാവലി തന്നെ എത്തിയിരുന്നു. മോങ്ങം കാലിച്ചന്ത പതിറ്റാണ്ടുകളുടെ വെറും ഓര്‍മ്മ പുതുക്കല്‍ മാത്രമായി നമ്മുടെ നാടിനോട് വിടപറയുന്ന കാഴ്ച്ചയാണ് വാര്‍ത്ത സൂചിപ്പിക്കുന്നത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment