ഓട്ടോ പാര്‍ക്കിംഗ് സൌകര്യമില്ലാതെ വീര്‍പ്പ് മുട്ടി മോങ്ങം

               മോങ്ങം : ഓട്ടോ പാര്‍ക്കിംഗ് സൌകര്യമില്ലാതെ മോങ്ങം വീര്‍പ്പ് മുട്ടുന്നു. ഓട്ടോറിക്ഷകളുടെ ആധിക്യം കാരണം പാര്‍ക്കിംഗില്ലാതെ ബുദ്ധിമുട്ടുകയാണ് മോങ്ങത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ . മോങ്ങം അങ്ങാടിയിലിപ്പോള്‍ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് പാര്‍ക്ക് ചെയ്യുന്നത്. മെയിന്‍ റോഡിന് പുറമെ അരിമ്പ്ര റോഡ്, ഒളമതില്‍ റോഡ് എന്നിവിടങ്ങളിലാണ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. അരിമ്പ്ര റോഡ് ഒളമതില്‍ റോഡ് എന്നിവിടങ്ങളില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നതു മൂലം ഈ ഭാഗങ്ങളില്‍ ഗതാഗത തടസ്സങ്ങള്‍ പലപ്പോഴായി ഉണ്ടാകാറുണ്ട്. പക്ഷെ ഇതിനുള്ള പരിഹാര ക്രിയകള്‍ അസാധ്യമാണ്. കാരണം മോങ്ങത്തിപ്പോള്‍ 150 ല്‍ പരം ഓട്ടോറിക്ഷകള്‍ മോങ്ങം പെര്‍മിറ്റിന്റെ കീഴില്‍ ഓടുന്നുണ്ട്. 
                 ഈ മേഖലയില്‍ കാവുങ്ങപ്പാറ, അരിമ്പ്ര, ഒളമതില്‍ എന്നിവിടങ്ങളിലുള്ള ആളുകളും മോങ്ങം പെര്‍മിറ്റ് കരസ്ഥമാക്കിക്കൊണ്ട് ഓടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മോങ്ങം സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ കീഴില്‍ മോങ്ങത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തതോടെ മോങ്ങം പെര്‍മിറ്റില്ലാത്ത നിരവധി ഓട്ടോകള്‍ ഇതിനോടകം തന്നെ അപ്രത്യക്ഷമായി. മോങ്ങത്ത് ഓട്ടോറിക്ഷകള്‍ക്ക് പരിഷ്കരിച്ച മുഖം വന്നെങ്കിലും ഓട്ടോകള്‍ വിത്യസ്ഥ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് കൊണ്ട് മറ്റു വാഹന ഡ്രൈവര്‍മാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പലപ്പോഴും പല രീതിയിലുള്ള അപസ്വരങ്ങള്‍ കേള്‍ക്കേണ്ടതായി വരികയാണിന്ന് മോങ്ങത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ .

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment