മോങ്ങത്ത് വന്‍ ദുരന്തം ഒഴിവായി

          മോങ്ങം : കടയിലേക്ക് കാര്‍ പാഞ്ഞു കയറി വന്‍ ദുരന്തം ഒഴിവായി. പെരുന്നാള്‍ തലെ രാത്രി മോങ്ങം ജനത്തിരക്കു കൊണ്ട് മോങ്ങം വീര്‍പ്പ് മുട്ടുമ്പോള്‍ വന്‍ ദുരന്തത്തില്‍ നിന്നാണ് നാട് രക്ഷപ്പെട്ടത്. മെയിന്‍ റോഡില്‍ നിന്നും അരിമ്പ്ര റോഡിലേക്ക് അമിത വേഗതയില്‍ കയറി വന്ന കാര്‍ രണ്ട് ബൈക്കുകളെ ഇടിച്ചിട്ടതിന്നു ശേഷം എം.സിയുടെ ഗള്‍ഫ് ബസാര്‍ കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കടയുടെ മുന്നില്‍ ആളില്ലാത്തതും കാറിന്റെ വരവ് കണ്ട് ആളുകള്‍ പെട്ടന്ന് മാറിയതും വന്‍ ദുരന്തം ഒഴിവാക്കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment