മോങ്ങത്ത് തീ പാറുന്ന പോരാട്ടം

മോങ്ങത്ത് തീ പാറുന്ന പോരാട്ടം

                  ഴ തിമര്‍ത്ത് പെയ്യുമ്പോഴും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചൂടില്‍ വിയര്‍ക്കുകയാണ് മോങ്ങം. മൊറയുര്‍ ഗ്രാമ പഞ്ചായത്തിലെ മോങ്ങം പ്രദേശം ഉള്‍ക്കൊള്ളുന്ന 5.6.7 വാര്‍ഡുകളില്‍ പ്രവചനാതീതമായ തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്.
                 പ്രാദേശികമായി ശക്തമായ അടിവേരുള്ള പ്രസ്ഥാനമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഒരു ഭാഗത്തു അങ്കത്തിനു ഇറങ്ങുമ്പോള്‍ മുസ്ലിം ലീഗിനെ അടിയറവ് പറയിക്കുക എന്ന ലക്ഷ്യത്തോടെ ഇടത് പക്ഷം മുന്നണി അതിര്‍ വരമ്പുകള്‍ക്ക് അപ്പുറത്തുള്ള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗ് നേത്രത്ത്വവുമായി ഇടഞ്ഞ് വേറിട്ടു നില്‍ക്കുന്ന വിമത ലീഗിനെയും കൂട്ടി ‘ജനാധിപത്ത്യ മുന്നണി’ എന്ന കൂട്ട് കെട്ടുമായാണ് മറുഭാഗത്ത് അങ്കത്തിനു ഇറങ്ങുന്നത്. ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയില്ല എങ്കിലും സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ചില വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ യും രംഗത്തുണ്ട്.  നിലവില്‍ മുസ്ലിം ലീഗിന്റെ കയ്യിള്ള മൂന്ന് വാര്‍ഡുകളും നിലനിര്‍ത്താനും പിടിച്ചെടുക്കാനും ഇരു വിഭാഗവും കച്ചമുറുക്കി ഇറങ്ങിയതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ വീറും വാശിയുമുള്ള അങ്കം ഉറപ്പായി.
                   ഹില്‍ടോപ്പ് മുതല്‍ ചെറുപുത്തൂര്‍ റോഡ് വരെ അതിരിട്ട് കിടക്കുന്ന അഞ്ചാം വാര്‍ഡില്‍ പ്രഭലരായ രണ്ട് പോരളികളായ മുസ്ലിം ലീഗിലെ കോടിതൊടിക ഷഫീഖും ജനാധിപത്ത്യ മുന്നണിയിലെ ബങ്കാളത്ത് പോക്കര്‍ എന്ന കുഞ്ഞുട്ടിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കന്നിയങ്കക്കാരനാണെങ്കിലും ഷഫീഖ് യൂത്ത് ലീഗിന്റെ അമരത്ത് കഴിവ് തെളിയിച്ച ഒരു മികച്ച സംഘാടകനാണ്.കഴിഞ്ഞ പ്രവിശ്യം പഞ്ചായത്ത് അംഗമായിരുന്ന ഭാര്യയുടെ തിരഞ്ഞെടുപ്പ് ചുമതലകള്‍ വഹിച്ച അനുഭവ സമ്പത്ത്  ഗുണകരമാവുമെന്ന പ്രതീക്ഷയിലാണു ഷഫീഖ്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സൌമ്യമായി ഇടപെടുന്ന ഷഫീഖ് നല്ലൊരു വ്യക്തിത്ത്വത്തിനുടമയുമാണ്.
                      പഞ്ചായത്തിലേക്ക് നാലാമത്തെ അങ്കത്തിനിറങ്ങുന്ന ജനാധിപത്ത്യ മുന്നണിയുടെ ബങ്കാളത്ത് പോക്കര്‍ എന്ന നാട്ടുകാരുടെ കുഞ്ഞുട്ട്യാക്ക ഒരിക്കല്‍ വിജയിച്ചതുള്‍പടെ മൂന്ന് തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി അനുഭവവും കൈമുതലാക്കിയണ് പോരിനിറങ്ങുന്നത്. നാട്ടുകാര്‍ക്ക് സുപരിചിതനായ കുഞ്ഞുട്ടി മുന്‍പ് പഞ്ചായത്തംഗമായിരുന്നപ്പോള്‍ തന്റെ വാര്‍ഡിലേക്ക് ഒട്ടനവധി വികസനങ്ങളെത്തിച്ച് കഴിവ് തെളിയിച്ച വെക്തിയാണ്.
       ഇവരില്‍ ആരുതന്നെ ജയിചാലും വാര്‍ഡിനു നല്ലൊരു മെമ്പറെ കിട്ടും എന്ന ആശ്വാസത്തിലാണ് വോട്ടര്‍മാര്‍ .നിലവില്‍ നേരിയ ഭൂരിപക്ഷത്തിനു മാത്രം മുസ്ലിം ലീഗ്  വിജയിച്ച ഈ അഞ്ചാം വാര്‍ഡ് പിടിചെടുക്കാന്‍ കുഞ്ഞുട്ടിയും നിലനിര്‍ത്താന്‍ ഷഫീഖും ചതുരംഗ നീക്കങ്ങള്‍ നടത്തുമ്പോള്‍ ഇവരുടെ കണക്ക് കൂട്ടലുകള്‍ തകിടം മറിക്കാന്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി എം.സി.മുഹമ്മദ് ശരീഫും രംഗത്തുണ്ട് .                                                                           ഈ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റ് നോക്കുന്ന പ്രധാന പോരാട്ടം നടക്കുന്നത് ആറാം വാര്‍ഡിലാണ് . ചെറുപുത്തൂര്‍ റോഡ് മുതല്‍ പഞ്ചായത്ത് അതിര്‍ത്തി പ്രദേശമായ ആലുങ്ങപൊറ്റ വരെ അതിരിട്ട് കിടക്കുന്ന ആറാം വാര്‍ഡില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്  മുസ്ലിം ലീഗിലെ സി.കെ.മുഹമ്മദ് നാലാം വിജയം ഉറപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ മുസ്ലിം ലീഗ് നേത്രത്ത്വവുമായി പ്രാദേശിക ആഭിപ്രായവെത്യാസത്തെ തുടര്‍ന്ന് പുറത്ത് വന്ന വിമത ലീഗിലെ ടി.പി.ആലിക്കുട്ടിയാണ് ജനാധിപത്ത്യ മുന്നണിയുടെ ബാനറില്‍ അങ്കം കുറിക്കുന്നത്.                                              
                     ഇരു വിഭാഗവും നേര്‍ക്കുനേര്‍ പോരാടുന്ന വാര്‍ഡില്‍ മുസ്ലിം ലീഗിന് വെക്തമായ മുന്‍തൂക്കമുണ്ടങ്കിലും അഞ്ച് വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിട്ടും നാടിനു വേണ്ടി ഒന്നും ചൈതില്ല എന്ന ആരോപണമാണ് പ്രധാനമായും സി.കെ.മുഹമ്മദിനെതിരെ ഉന്നയിക്കപെടുന്നത്. തുടര്‍ച്ചയയി നാലാം തവണയും ഒരാള്‍തന്നെ മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുള്ള മുറുമുറുപ്പും സമീപകാലത്തായി ലീഗില്‍ രൂപംകൊണ്ട ആഭ്യന്തര പ്രശ്നങ്ങളും,ഗ്രൂപ്പിസവും തങ്ങള്‍ക്ക് ഗുണകരമായി ഭവിക്കുമെന്നാണ് ജനാധിപത്ത്യ മുന്നണിയും ആലികുട്ടിയും പ്രതീക്ഷവെച്ച് പുലര്‍തുന്നത്.                                            എന്നാല്‍ സി.കെ.എന്ന രണ്ടക്ഷരം ക്കൊണ്ട് പൊതു സമൂഹത്തിനിടയില്‍ സുപരിചിതനായ രാഷ്ട്രീയത്തിന്റെ അങ്കത്തട്ടില്‍ പതിനെട്ടുടവും പയറ്റിതെളിഞ സി.കെ.മുഹമ്മദ് നാലാമതും വിജയത്തിന്റെ ഹരിത പതാക വാനിലുയര്‍ത്താമെന്ന ശുഭപ്രതീക്ഷയിലാണ്. സി.കെ.മുഹമ്മദിനെ പോലെ ശക്തനായ സ്ഥാനാര്‍ഥിയെ നേരിടാനുള്ള രാഷ്ട്രീയ പാരമ്പര്യമോ പൊതുപ്രവര്‍ത്തന ബന്ധമോ എതിര്‍ സ്ഥാനാര്‍ഥിക്കില്ല എന്നതാണ് മുസ്ലിം ലീഗിന്റെ ആത്മവിശ്വാസത്തിന്റെ കാതല്‍ .തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ പാ‍ര്‍ട്ടിയിലെ പിടല പിണക്കങ്ങള്‍ ഒതുക്കിയപ്പോള്‍ കരുത്തുറ്റ ഒരു പറ്റം യുവ പ്രവര്‍ത്തകരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞതും, എതിരാളി പ്രതിനിധാനം ച്ചെയ്യുന്ന വിമത ലീഗിന് മോങ്ങത്ത് വേണ്ടത്ര വേരോട്ടം ഇല്ല എന്നതും സി.കെ.മുഹമ്മദിനു ശുഭപ്രതീക്ഷയേകുന്നുണ്ട്.
           സ്ഥിരതയില്ലാതെ ഇടതിനെയും വലതിനെയും തുണച്ച വനിതാ സംവരണ വാര്‍ഡായ ചെരിക്കക്കാട് മറ്റത്തൂര്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന ഏഴാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ സി.കെ.ആമിന ടീച്ചറും ജനാധിപത്ത്യ മുന്നണിയുടെ  സി.കെ.ഫാത്തിമ കുട്ടിയുമാണ് അങ്കതട്ടില്‍ ഇറങ്ങുന്നത്. കഴിഞ്ഞ തവണ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്  മുസ്ലിം ലീഗിലെ സി.കെ.മുഹമ്മദ് ബി.കുഞ്ഞുട്ടിയെ പരാജയപെടുത്തി എല്‍ .ഡി.എഫില്‍ നിന്നു പിടിച്ചെടുത്ത വാര്‍ഡ് മുസ്ലിം ലീഗിന് തന്നെ നിലനിര്‍ത്തുക എന്ന ദൌത്ത്യവുമായി നാട്ടിലെ പൊതു പ്രവര്‍ത്തകനായ സി.കെ.മുഹമ്മദലി മാഷിന്റെ ഭാര്യ സി.കെ.ആമിന ടീച്ചറും, കഴിഞ്ഞ തവണ നേരിയ വെത്യാസത്തിനു എല്‍ .ഡി.എഫിന് നഷ്ട്പെട്ട സീറ്റ് തിരിച്ചു പിടിക്കാന്‍ സി.കെ.മൂസാക്കയുടെ ഭാര്യ ഫാത്തിമ കുട്ടിയുമാണ് ഗോധയിലുള്ളത്. ഇരുവരും കന്നിയങ്കക്കാരായതിനാല്‍ ആരോപണ പ്രത്യാരോപണ ശരങ്ങള്‍ അല്‍പ്പം കുറവാണങ്കിലും ഈ വാര്‍ഡിലെ പ്രഭലമായ ചേനാട്ട് കുഴിയില്‍ കുടുംബക്കാ‍രാണ് ഇരു സ്ഥാനാര്‍ഥികളും എന്നതിനാല്‍ വിജയം പ്രവചനാതീതമാണ്.


4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

പരിശ്രമത്തിനു നന്ദി....നമ്മുടെ നാട് ഒരു നല്ല നാടായി എല്ലാവര്ക്കും മാത്ര്കയുള്ള ഒരു പ്രദേശമായി മാറണം..രാഷ്ട്രീയ സന്കുജിതന്കള്‍ക്കും, മതതിന്റെ വേലിക്കെട്ടുകല്‍ക്കുമാപ്പുരത് ഒത്തൊരുമയുടെ വിജയക്കൊടി പാരിപ്പിക്കുന്ന ഒരു ഗ്രാമം..പരിശ്രമത്തിനു എല്ലാ ഭാവുകങ്ങളും, പിന്നെ സര്‍വ്വ വിധ പിന്തുണയും...

This comment has been removed by the author.

വളരെ നന്ദി മുസ്തഫ സി കെ

proud and happy to see this effort.. congrats.. you have succeeded in presenting things impartially.. expecting more and more..

Post a Comment