ദില്‍‌ഷാദക്ക് സമ്മാന പെരുമഴ

         മോങ്ങം: ക്വിസ് മത്സരങ്ങളിലും മത്സര പരീക്ഷകളിലും വിജയ വെന്നിക്കൊടി പാറിച്ച് മോങ്ങത്തിന്റെ അഭിമാന താരകമായി മാറിയ ചേങ്ങോടന്‍   ദില്‍‌ഷാദ ഫാത്തിമക്കിത് സമ്മാന പെരുമഴക്കാലം. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് പഠന തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കുന്ന ദില്‍‌ഷാദ കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജ്ഞാനത്തിന്റെ ഉയരങ്ങള്‍ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിട്യൂറ്റ്  മലബാര്‍ മേഖലയിലെ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ മോങ്ങത്തിന്റെ സുവര്‍ണ്ണ താരം ദില്‍‌ഷാദ ഫാത്തിമ ഒന്നാം റാങ്കാണ് കരസ്ഥമാക്കിയത് . രണ്ട് വര്‍ഷത്തെ സൌജന്യ പ്ലസ് ടു റസിഡന്‍സിയല്‍ കോഴ്സിനും, സൌജന്യ മെഡിക്കല്‍ , എഞ്ചിനിയറിങ്ങ് കോച്ചിംഗിനും പുറമെ പതിനായിരം രൂപ സ്കോളര്‍ഷിപ്പും ഈ സ്ഥാപനം ദില്‍‌ഷാദക്ക് നല്‍കും. 
      കോഴിക്കോട് റൈസ് , ബാബാ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് സയന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയ ടാലന്റ് പരീക്ഷകളിലും ദില്‍‌ഷാദ ഒന്നാമതെത്തി. ഈ സ്ഥാപനങ്ങളില്‍ നിന്നും സൌജന്യ മെഡിക്കല്‍ എന്‍ഞ്ചിനിയറിങ്ങ് കോച്ചിംങ്ങും ക്യാഷ് അവാര്‍ഡുകളും ദിത്ഷാദക്ക് ലഭിക്കും. മലബാറിലെ പ്രശസ്ഥമായ പെരിന്തല്‍മണ്ണയിലെ എം ഇ എ എന്‍ഞ്ചിനിയറിങ് കോളേജ് “ദര്‍ശന്‍ 2012” ലിറ്റില്‍ ജീനിയസ് ആയി ദില്‍‌ഷാദയെ തിരഞ്ഞെടുത്തു. ആറായിരം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശസ്ഥി പത്രവും ദില്‍‌ഷാദക്ക് ലഭിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment