ജയിക്കാനായ് ജനിച്ചവന്‍ ''സി.കെ''
                                     ckcopy.jpg c.k.mohamme mongam picture by entemongam
           പരാജയം എന്തെന്നറിയാതെ വിജത്തിന്റെ പടവുകള്‍ ഒന്നൊന്നായി മുന്നേറിയ രാഷ്ടീയ ചരിത്രമാണ് ആറാം വാര്‍ഡില്‍ നിന്നും തിരെഞ്ഞെടുക്കപെട്ട സി.കെ.മുഹമ്മദിന്റെ വിജയഗാഥ. എണ്‍പതുകളുടെ ആദ്യത്തില്‍ മൊറയൂര്‍ വി.എച്ച്.എം.ഹൈസ്കൂളിലെ പഠന കാലത്ത് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എം.എസ്.എഫിന്റെ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്തുവെച്ച സി.കെ മുഹമ്മദ് തന്റെ സ്കൂള്‍ ജീവിതത്തിനു ശേഷം ബസ് കണ്ടക്ടറായും പിന്നീട് വാഹന കച്ചവട മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോഴും നാട്ടിലെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ മോങ്ങത്തെ രാഷ്ട്രീയരംഗം സഘര്‍ഷ ഭരിതമായപ്പോള്‍ ആരുടെ മുന്നിലും കൂസാതെ നെഞ്ച് വിരിച്ച് മുന്നില്‍ നിന്ന് മുസ്ലിം യൂത്ത് ലീഗിന്റെ അമരക്കാരനായി യുദ്ധം നയിച്ച സി.കെ ഇടതുപക്ഷ തരംഗം നാട്ടില്‍ അലയടിച്ച അക്കാലത്ത് മുസ്ലിം ലീഗിനെയും യൂത്ത് ലീഗിനെയും ശക്തിപെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സ്റ്റേജില്‍ കയറി മൈക്കിനു മുന്നില്‍ നിന്നു നേതാവാകാന്‍ പലരും ഉണ്ടായിരുന്നുവെങ്കിലും തെരുവില്‍ നിന്നുള്ള പോര്‍വിളികളെയും വെല്ലുവിളികളെയും മുഖാമുഖം നേരിട്ട് പ്രസ്ഥാനത്തിന്റെ കാവലാളായതാണ് സി.കെ.എന്ന രണ്ടക്ഷരക്കാരനെ മോങ്ങത്തെ സാധാരണ മുസ്ലിം ലീഗ് പ്രവര്‍ത്തകന്മാരുടെ കണ്ണിലുണ്ണിയായ കുഞ്ഞാണിയാക്കിയത്.                                                                                                                               എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും മോങ്ങത്തെ ഇടത് വലത് ബലാബല രാഷ്ട്രീയം പണക്കൊഴുപ്പിന്റെയും വെക്തി വൈരാഗ്യത്തിന്റെയും തലത്തിലേക്ക് വഴിമാറിയപ്പൊള്‍ എന്നും രക്തചൊരിച്ചിലിന്റെ ദിനരാത്രങ്ങളായിരുന്നു നാടിനു സമ്മാനിച്ചത്. തൊണ്ണൂറ്റിയൊന്നില്‍ മോങ്ങത്തുണ്ടായ ഒരു രാഷ്ട്രീയ സംഘട്ടനത്തില്‍ എതിര്‍ പാര്‍ട്ടിക്കാരുടെ അക്രമണത്തില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സി.കെ.മുഹമ്മദ് താന്‍ സ്നേഹിച്ച പ്രസ്ഥാനത്തിനു തന്റെ രക്തം കോണ്ടാണ് അഭിവാദ്യമര്‍പ്പിച്ചത്. തുടര്‍ന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മോങ്ങത്തെ പ്രതിനിധീകരിക്കാന്‍ ആവിശ്യപെട്ട് കൊണ്ടാണ് പാര്‍ട്ടി അദ്ധേഹത്തോട് കടപ്പാട് വീട്ടിയത്. അന്നത്തെ കന്നി പോരട്ടത്തില്‍ എതിരാളി എല്‍ .ഡി.എഫിലെ കരുത്തനായ ബി.പോക്കറെന്ന കുഞ്ഞുട്ടിയെ പരാജയപെടുത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്റെ വിജയ തേരോട്ടത്തിനു തുടക്കം കുറിക്കുകയായിരുന്നു.                                                                                                                           തുടര്‍ന്നു അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അതേ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായ സി.കെ എതിരാളി കോടിത്തൊടിക കാസിമിനെതിരെ വന്‍ ഭൂരിപക്ഷത്തിന്റെ വിജയവുമായി വീണ്ടും പഞ്ചായത്ത് ഭരണ സിമതിയെത്തുമ്പോള്‍ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന ചുമതല നല്‍കിയാണ് പാര്‍ട്ടി അദ്ധേഹത്തെ സ്വീകരിച്ചത്. 2005 ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനായി സി.കെ ഇറങ്ങിയത് ചെരിക്കകാട് വാര്‍ഡിലായിരുന്നു. അവിടെയാവട്ടെ എതിര്‍ സ്ഥാനാര്‍ഥിയായി വീണ്ടും പഴയ എതിരാളി കുഞ്ഞുട്ടി തന്നെയായിരുന്നു. ഇതിനകം അഞ്ചു വര്‍ഷം പ്ഞ്ചായതംഗമായ കുഞ്ഞുട്ടിയെ തോല്‍പിച്ച് വാര്‍ഡ് തിരിച്ച് പിടിക്കുക എന്ന ശ്രമകരമായ ദൌത്യമായിരുന്നു സി.കെയുടെ മുന്നില്‍ ഉണ്ടായിരുന്നത്. അതി ശക്തമായ പോരാട്ടത്തില്‍ എല്ലാ വെല്ലുവിളികളെയും അധിജീവിച്ച് വിജയത്തിന്റെ ഹരിത പതാക വാനിലുയര്‍ത്തി സി.കെ യെന്ന പോരാ‍ളി മുന്നേറിയപ്പൊള്‍ മൊറയൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന പദവിയിലെക്കുയര്‍ത്തി കൊണ്ടാണ് പാര്‍ട്ടി അദ്ധേഹത്തെ ആദരിച്ചത്. അഞ്ച് വര്‍ഷം മൊറയൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ച സി.കെ.മുഹമ്മദിനു പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ പഞ്ചായത്ത് തലത്തില്‍ ഉടലെടുത്ത വിമത പ്രശ്നങ്ങളും മോങ്ങത്തെ പ്രാദേശിക ഗ്രൂപിസവും ചില്ലറ അശ്വാരസ്യങ്ങള്‍ ഉണ്ടാക്കിയെങ്കിലും മോങ്ങത്തുനിന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് എന്ന്‍ ചരിത്രതാളുകളില്‍ രേഖപെടുത്തിയാണ് കാലാവധി പൂര്‍ത്തീകരിച്ചത്.                                                     പരിചിതര്‍ക്കെല്ലാം സി.കെയും അടുപ്പക്കാര്‍കെല്ലാം കുഞ്ഞാണിയുമായി പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ സി.കെ.മുഹമ്മദ് ഏത് പ്രശ്നത്തിലും വിശ്വസിക്കുന്നവര്‍കൊപ്പം അവസാനം വരെ കൂടെ   നില്‍ക്കുമെന്നതിനാല്‍ സ്വജനപക്ഷപാതമാണ് അദ്ധേഹത്തിന്റെ എടുത്ത് പറയാവുന്ന ബലഹീനത. കൂടെനിന്ന പലരും പല ഘട്ടത്തിലും ഈ ബലഹീനത ആവോളം മുതെലെടുത്തതിനാല്‍ പാര്‍ട്ടികകത്തും പുറത്തും നിന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ സി.കെക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.                                          പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയിലിരുന്നു കൊണ്ട് തന്നെ  ഈ തിരഞ്ഞെടുപ്പില്‍ നാലാം അങ്കത്തിനിറങ്ങിയ സി.കെ.മുഹമ്മദ് എതിരാളി ടി.പി.ആലിക്കുട്ടിയെ 321 വൊട്ടിന്റെ ഭൂരിപക്ഷത്തില്‍ അടിയറവ് പറയിച്ച് വിജയശ്രീ ലാളിതനായി തന്റെ ചുവന്നു തുടുത്ത മുഖത്തെ പ്രകാശപൂരിത പുഞ്ചിരിയുമായി വിജയ ചിഹ്നമായ കോണിയിലൂടെ വാനിലുയര്‍ന്ന് വരുമ്പോള്‍ നിസ്സംശയം പറയാം നമുക്കു “ജയിക്കാനായ് ജനിച്ചവന്‍ സി.കെ“

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment