എം.സി.അബ്ദുറഹ്‌മാനെ മോങ്ങം യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കം ചെയ്തു.

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മോങ്ങം: എം.സി.അബ്ദുറഹ്‌മാനെ മോങ്ങം യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്ത് നിന്നു പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അന്വേഷണ വിധേയമായി നീക്കം ചെയ്തു. അഞ്ചാം വര്‍ഡിലെ തിരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് കാലുവാരല്‍ ആരോപണത്തെ തുടര്‍ന്നു അന്വേഷണം നേരിടുന്നതിനാലാണ് അബ്ദുറഹമാനെ തല്‍‌സ്ഥാനത്ത് നിന്നു മാറ്റി നിര്‍ത്തുന്നത്. മറ്റൊരു സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതു വരെ ചെമ്പന്‍ നിഷാദ് സെക്രട്ടറിയുടെ താല്‍കാലിക ചുമതല വഹിക്കും.മൊറയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കോടിതൊടിക ഷഫീഖിന്റെ പരാജയത്തിനു പാര്‍ട്ടിക്കകത്തെ ഉള്‍പോരും കാലുവാരലും കാരണമായിട്ടുണ്ട് എന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച മൂത്തേടത്ത് സലീം മാസ്റ്ററും സി.കെ.മുഹമ്മദലി മാസ്റ്ററും അംഗങ്ങളായ കമീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്‌തതില്‍ എം.സി.യെ കൂടാതെ ചില മുതിര്‍ന്ന ലീഗ് നേതാക്കന്‍‌മാര്‍ ഉണ്ടങ്കിലും അവരുടെ കാര്യം മണ്ഡലം കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ് എന്നാണ് മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നു അറിയാന്‍ കഴിഞ്ഞത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment