ചാലഞ്ചേഴ്‌സിലെ കൂടോത്രം ഗള്‍ഫിലേക്ക് തിരിച്ചയച്ചു

            ജിദ്ദ: നൂറ്റി ഇരുപത്തിഒന്ന് കോടി ജനങ്ങള്‍ക്ക് ആവേശമായി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയപ്പോള്‍ ആടീമിലെ ഏക മലയാളി സാന്നിദ്ദ്യമായിരുന്നു ശ്രീശാന്ത്, എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്റെ ഇഷ്ട താരത്തിന്റെ ഫോട്ടോ മോങ്ങം ചാലഞ്ചേഴ്സ് ക്ലബ്ബില്‍ പതിച്ചത് കാരണം പൊല്ലാപിലായിരിക്കയാണ് മോങ്ങം സ്വദേശി പന്തലാഞ്ചീരി അലവിക്കുട്ടി. അലവിക്കുട്ടി പറയുന്നത് ഇങ്ങിനെയാണ്, ഞാന്‍ കഴിഞ്ഞ പ്രാവശ്യം അവധിക്ക് നാട്ടില്‍ ചെന്നപ്പോള്‍ ഇന്ത്യ ക്രിക്കറ്റ് ടീമിലെ മുഴുവന്‍ താരങ്ങളുടെ ഫോട്ടോയും ക്ലബ്ബില്‍ പതിച്ചിട്ടുണ്ട്. ഇതില്‍ ശ്രീശാന്തിന്റെ പോസ്റ്റര്‍ മാത്രം ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ആ ഒരു ഫോട്ടോ കൂടി അതിലുള്‍പ്പെടുത്തി എന്ന്മാത്രം. അതിത്ര പൊല്ലാപ്പിലാവുമെന്ന് ഞാന്‍ കരുതിയില്ല.
                   ശ്രീശാന്തിന്റെ ഫോട്ടോ ക്ലബ്ബില്‍ പതിച്ചതിനെ തുടര്‍ന്ന് ഒരുപാട് അനിഷ്ട സംഭവങ്ങള്‍ ക്ലബ്ബില്‍ നടന്നുവെന്നാരോപിച്ച് താന്‍ പതിച്ച പോസ്റ്ററില്‍ കൂടോത്രം ആരോപിച്ച് കൊണ്ട് അതിപ്പോള്‍ ജിദ്ദയിലുള്ള അലവികുട്ടിക്ക് തെന്നെ തിരിച്ചയച്ചിരിക്കുകയാണ് ചാലഞ്ചേ‌ഴ്‌സ് ക്ലബ്ബ് ഭാരവാഹികള്‍ . ഇപ്പോള്‍ ക്ലബ്ബ് സെക്രടറിയായ ചേങ്ങോടന്‍ നവാസ് ശ്രീശാന്തിന്റെ ആ ഫോട്ടോയും അതിന്റെ കൂടെ കാര്യകാരണങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു എഴുത്തും കൂടി വെച്ചാണ് ആ കൂടോത്രം ചെയ്‌തവര്‍ക്ക് തന്നെ തിരിച്ചയച്ചത്. 
നവാസിന്റെ കത്ത് 
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക)
     ഈ പോസ്റ്റര്‍ ക്ലബ്ബില്‍ പതിച്ചതിനു ശേഷം വാടക 150 രൂപ വര്‍ദ്ധിപ്പിച്ചതും, ക്ലബ്ബിലെ കസേരയുടെ കാലൊടിഞ്ഞതും ട്യൂബ് ലൈറ്റ് ഫ്യൂസായതും, ബേക്കറിയില്‍ നിന്നു ജ്യൂസ് കൊണ്ട്‌ വന്ന പത്ത് ഗ്ലാസുകള്‍ പൊട്ടി തകര്‍ന്നതും തുടങ്ങി ക്ലബ്ബില്‍ ഉണ്ടായ അനിഷ്‌ട സംഭവങ്ങള്‍ക്ക് കാരണമായ ഈ ദുശ്ശകുനത്തെ ഞങ്ങള്‍ കടല്‍ കടത്തുകയാണന്നും എഴുതിയ കത്തില്‍ ഞങ്ങളോട് ഇത്തരത്തില്‍ ഒരു ചതി നീ ചെയ്യുമെന്ന് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ലന്നും ദയവായി ഇത്തരം ചതി പ്രയോഗം ചെയ്യരുതെന്നും അലവിക്കുട്ടിയോട് കത്തില്‍ നവാസ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
         ഈ കത്തിലുന്നയിച്ച ആരോപണം പാടെ തള്ളികളയാനും അലവിക്കുട്ടി തയ്യാറല്ല. കാരണം ഈ പോസ്റ്റര്‍ ക്ലബ്ബില്‍ നിന്ന് പറിച്ച് ഇങ്ങോട്ടയക്കാന്‍ വേണ്ടി നവാസ് കയ്യില്‍ വെച്ചിരുന്ന രണ്ട് ദിവസത്തിനിടെയാണ് സ്‌കൂളിലെ ഉച്ചക്കഞ്ഞി വിവാദത്തില്‍ നവാസിനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നെതെന്നും, ഇത് തനിക്ക് തരാന്‍ വേണ്ടി മുഹമ്മദലി എന്ന ചെറിയാപ്പുന്റെ കൈവശം കിട്ടിയ ഉടനെതന്നെ എയര്‍ ഇന്ത്യാ ഓഫീസില്‍ നിന്നു വന്ന ഫോണ്‍ കോളില്‍ വിമാനം അഞ്ച് മണിക്കൂര്‍ വൈകുമെന്ന അറിയിപ്പു വന്നതും, ഇവിടെ എത്തിയ ചെറിയാപ്പുവിനെ സ്വീകരിച്ച് വരുന്ന വഴിയില്‍ വാളപ്ര ഗഫൂറും കമ്പത്ത് റഹീസും ചെറിയാപ്പുവും കാറിന്റെ ടയര്‍ പഞ്ചറായി സൗദി പോലീസിന്റെ സഹായത്തോടെ ഒന്നര കിലോമീര്‍ വാഹനം തള്ളിയതും, റൂമിലെത്തിയപ്പോള്‍ തക്കോല്‍ നഷ്‌ടപ്പെട്ടതിനാല്‍  പൂട്ട് പൊളിക്കേണ്ടി വന്നതും തുടങ്ങി ഈ പോസ്റ്റര്‍ ജിദ്ദയില്‍ എത്തിയ പിറ്റേന്ന് ഇവിടെ ശക്തമായ മഴ പെയ്‌ത് ജിദ്ദയില്‍ ശക്തമായ വെള്ളപൊക്കം ഉണ്ടായപ്പോള്‍ റൂമിലൊക്കെ വെള്ളം കയറിയതും എല്ലാം കൂട്ടി വായിക്കുമ്പോള്‍ ഈ പോസ്റ്ററിനു എന്തോ കുഴപ്പമില്ലേ എന്ന് പന്തലാഞ്ചേരി അലവിക്കുട്ടിക്ക് സംശയം ഇല്ലാതില്ല. ഏതായാലും ആ ഫോട്ടോ ഇപ്പോള്‍ അവിടെനിന്നു ഇങ്ങോട്ട് അയച്ചതിനാല്‍ ഇന്നലെ നവാസിന്റെ വീട്ടില്‍ കള്ളന്‍ കയറിയതിന്റെ പഴി കൂടി ഈ പോസ്റ്ററിനും എനിക്കും കേള്‍ക്കണ്ടല്ലോ എന്ന ആശ്വാസത്തിലാണിപ്പോള്‍ പന്തലാഞ്ചീരി അലവിക്കുട്ടി.
          ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടക്ക് ശ്രീശാന്തിന്റെ വിവാദ ചിത്രം ഈ ലേഖകനെ ഏല്‍പ്പിക്കാന്‍ പന്തലാഞ്ചേരി ശ്രമിച്ചങ്കെലും വിശ്വാസമില്ലങ്കിലും വെറുതെ പുലിവാല്‍ പിടിക്കെണ്ടല്ലോ എന്ന് കരുതി സ്നേഹപൂര്‍വ്വം അത് ഞങ്ങള്‍ നിരസിക്കുകയായിരുന്നു.

10 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

vaartha kouthukamanagilum aa ahangariyude photo vechaal ithilereyum sambavikkum

KERALAM VERUKKAPPETTA MALAYAALI SHRISHANTH

ആ കൂടോത്രത്തിന്റെ ചെറിയൊരു അലയാണ് നവാസിന്റെ വീട്ടിലും സംഭവിച്ചിരിക്കുന്നത് (നവാസിന്റെ വീട്ടിലെ കളവു). വേണ്ടാത്തൊരു പണിയായിപ്പോയി.

ജനങ്ങള്‍ വേരുക്കപെട്ട ശ്രീ ശാന്തിന്റെ പടം എന്തിനാ വെറുതെ തൂകിയത് -----?

ivante photo vechaal ithalla athinapuravum sambavikkum.....jaagrathai....

proof reader, please try to learn malayalam and use the correct spellings.there are a lot of spelling mistakes like ..prathibhathikkunna......correct is prathipathikkunna......

ഇത് ഇവിടം കൊണ്ട് നില്‍കില്ല ,ഈ പോസ്റ്റര്‍ അയച്ചതിന്‍റെ കൂടെ ഒരു അച്ചാര്‍ കുപ്പി കൂടി അലവിയുടെ വീട്ടില്‍ നിന്നും കൊടുത്തയച്ചിരുന്നു , ഈ കവര്‍ അലവി വാങ്ങിയതും "ഠിം" ദാ കിടക്കുന്നു അച്ചാര്‍ കുപ്പി താഴെ, തവിട് പൊടി ,,,,,ഇതിന്നും ഞാനും കംബത്തും സാക്ഷികള്‍ ആണ് . ഇനി എന്തോക്കയാണോ ആവോ നടക്കുന്നത് , കാത്തിരുന്നു കാണാം .

ഇതൊരു ജൂനിയര്‍ മാന്‍‌ഡ്രേക്ക് ആകുമെന്നാണ് റിയാദിലെ നിന്നു ചെറിയാവയുടെ അഭിപ്രായം.....

ഗഫൂറെ നിനക്കെ എന്ധ? അച്ഛാ രിനോട് ഇത്ര പ്രീയം ?
എന്ന് CAN

This comment has been removed by the author.

ഈ കൂടോത്രം ഇവിടെ എത്തിയതിനു ശേഷം അലവികുട്ടിക്ക് കഷ്ട കാലത്തിന്‍റെ പൂരമാണ്‌ ,ആ ദേഷ്യം തീര്‍ക്കാന്‍ , ആ ഫോട്ടോ കൊടുത്തയച്ച നവാസിന്‍റെ വീട്ടിലേക്കു ഒരു വെട്ടു കത്തിയും കൊടുത്തു ഒരു ആളെ വിട്ടന്നും ,നവാസിന്‍റെ വീട്ടില്‍ കയറിയ ആള്‍ നവാസ് സ്ഥലത്തില്ല എന്ന് മനസ്സിലായപ്പോള്‍ കയ്യില്‍ കിട്ടിയതെല്ലാം കട്ടോണ്ടുപോയി എന്നുമാണ് നാട്ടിലെ പുതിയ സംസാര വിഷയം .

Post a Comment