ആരോപണം അടിസ്ഥാന രഹിതം

രാഷ്ട്രീയ ലേഖകന്‍
              എം.സി.അബ്ദുറഹ്‌മാന്‍ പാര്‍ട്ടികെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഷിഹാബ് മാസ്റ്റര്‍ അറിയിച്ചു.അച്ചടക്ക നടപടി ആര്‍ക്കെതിരെയും വ്യക്തിവൈരാഗ്യം തീര്‍ക്കലല്ലന്നും വെക്തി താല്‍‌പര്യങ്ങള്‍ നോക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലന്നും അദ്ധേഹം പറഞ്ഞു. മോങ്ങം ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി ചുമതല പെടുത്തിയ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിക്ക് സമര്‍പ്പിക്കുകയും അവിടെ ചര്‍ച്ച ചെയ്‌ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍ നടപടിക്ക് മണ്ഡലം കമ്മറ്റിക്ക് വിടുകയും അന്വേഷണത്തില്‍ തീരുമാനമാകുന്നത് വരെ നിലവിലെ ഭാരവാഹിത്തത്തില്‍ നിന്നു മാറ്റി നിര്‍ത്താന്‍ പഞ്ചായത്ത്  യൂത്ത് ലീഗ് കമ്മിറ്റിയോട് ആവിശ്യപെട്ടതിന്റെ അടിസ്ഥാനത്തിലാണ് എം.സി.അബ്ദുറഹ്‌മാനെ മോങ്ങം ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയതെന്ന് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment