കേരളോത്സവം

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
  മോങ്ങം: മൊറയൂര്‍ പഞ്ചായത്ത് കേരളോത്സവം നാല്,അഞ്ച് തിയ്യതികളില്‍ മൊറയൂര്‍ വി.എച്ച്.എം.ഹെയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്നു.പഞ്ചായത്തിലെ മുപ്പത്തി അഞ്ചോളം ക്ലബ്ബുകള്‍ മാറ്റിരക്കുന്ന കായിക മത്സരങ്ങള്‍ക്ക് വീറും വാശീയും പകരാന്‍ മോങ്ങത്തെ ക്ലബ്ബുകളും തയ്യാറെടുപ്പുകള്‍ തുടങ്ങി.മോങ്ങത്തെ പ്രതിനിധാനം ചെയ്‌ത് ദര്‍ശന,വിസ്‌മയ,വിന്‍‌വേ,ക്ലാസിക്,ന്യൂ വെല്‍വണ്‍ തുടങ്ങിയ ക്ലബ്ബുകളാണ് പ്രധാനമായും മത്സരരംഗത്തിറങ്ങുന്നത്. മികച്ച താരങ്ങളെ തന്നെയ്യാണ് എല്ലാ ക്ലബ്ബുകളും ഗ്രൗണ്ടിലിറക്കുന്നതു എന്നതിനാല്‍ മത്സരം കടുത്തതായിരിക്കുമെന്നു കായിക പ്രേമികല്‍ കരുതുന്നു.സ്കൂള്‍ കോളേജ് ജീവിതത്തിനു ശേഷം കായിക പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അവസരം ലഭിക്കാതെയിരിക്കുന്ന വലിയൊരു വിഭാഗം യുവജനങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ മാറ്റുരക്കാനുള്ള ഒരു നല്ല അവസരമാണ് ഇതിലൂടെ വന്ന് ചേര്‍ന്നിരിക്കുന്നത്.                                                                                           100.200.400.800.1500.3000 മീറ്റര്‍ ഓട്ടം,നടത്തം,ഹൈജെംബ്,ലോങ്ങ് ജംബ്, ഡിസ്കസ്, ഷോട്ട് പുട്ട്,ജാവലിന്‍ ത്രോകള്‍ ,തുടങ്ങി വിവിധ മത്സരങ്ങള്‍ക്ക് മൊറയൂര്‍ വി.എച്ച്.എം.ഹെയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ശനിയും ഞായറും ആരവങ്ങളുയരും.ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം ആയതിനാല്‍ നടത്തിന്റെ എല്ലാ തലങ്ങളിലും ശൂഷ്‌മത പാലിച്ചില്ലങ്കില്‍ ചിലപ്പോള്‍ കായിക മത്സരം കയ്യാങ്കളി മത്സരമാവനും സാധ്യതയുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment