സോളിഡാരിറ്റി പോസ്റ്റര്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കുന്നു

               ചെറുപുത്തൂര്‍: മില്ലുപടി (ചീനിത്തൊടുവില്‍) ഭാഗത്ത്‌ മാത്രം സോളിഡാരിറ്റിയുടെ പോസ്റ്റര്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കുന്നു.  സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റ് - എസ്‌.ഐ.ഒ.- ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയുടെ പോസ്റ്റര്‍ വര്‍ഷങ്ങളായി ഈ ഭാഗത്ത് നശിപ്പിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്ക് സ്ഥാപിച്ച പോസ്റ്റര്‍ വലിച്ചുകീറി എടുത്തുമാറ്റിയ രീതിയിലാണ്‌ അവസാനമായി നശിപ്പിച്ചത്.   
    കേരളത്തിലെ 42% വരുന്ന ജനങ്ങള്‍ അധിവസിക്കുന്ന മലബാര്‍ മേഖലയോട് തുടരുന്ന അവഗണനക്കെതിരെ സോളിഡാരിറ്റിയുടെ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്‍റെ പ്രഖ്യാപന റാലിയുടെയും 48% ജനങ്ങള്‍ താമസിക്കുന്ന തിരു-കൊച്ചിക്ക്‌ 6 മെഡിക്കല്‍ കോളേജ് നല്‍കുമ്പോള്‍ മലബാറിന് രണ്ടാമതായി അനുവദിച്ച മെഡിക്കല്‍ കോളേജിന്‍റെ നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെടുന്ന പോസ്റ്റുറുകളാണ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്‌.       
        ഒരു പ്രത്യേക വിഭാഗത്തെ ടാര്‍ജെറ്റ്‌ ചെയ്ത് പ്രവത്തിക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികളെ നിലക്ക് നിര്‍ത്തണമെന്ന് സോളിഡാരിറ്റി ചെറുപുത്തൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു.

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

സോളിഡാരിറ്റിയുടെ അത്രയും വലിയ സാമൂഹ്യദ്രോഹികള്‍ വേറെ ഉണ്ടോ?

Post a Comment