മത പണ്ഡിതരെ വെറുതെ വിടുക   മത പണ്ഡിതരെ
 വെറുതെ വിടുക  കുറെ ദിവസങ്ങളായി ഒരു വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച പ്രതികരണത്തില്‍ സജീവമായി കാണുന്നു. അതില്‍ ഒരു ചെറിയ വിയോജന കുറിപ്പ് ഇവിടെ കുറിക്കട്ടെ. പ്രിയ പെട്ട സ്നേഹിതന്മാരെ  സ്ത്രീധനം ഒരു നാടിലെ ഖാദിയോ പള്ളി കമ്മറ്റിയോ വിചാരിച്ചാല്‍ മാത്രം നിര്‍ത്താന്‍ കഴിയുന്നതല്ല. വര്‍‌ഷങ്ങള്‍ക്കു മുമ്പേ സ്ത്രീധനം നിയമം മൂലം നിരോധിച്ച നാടാണ്‌ നമ്മുടേത്‌. അടുത്ത കാലത്ത് ആ നിയമ സംരക്ഷണം ഉറപ്പ് വരുത്തേണ്ട ഒരു വനിതാ ജഡ്ജി തന്റെ പെണ്‍‌മക്കളുടെ വിവാഹം ബാധ്യത ലിസ്റ്റില്‍ ഉള്‍‌പെടുത്തിയ വാര്‍ത്ത‍ വിവാദമായത് നാം എല്ലാവരും വായിച്ചതാണ്. അത് ഈ വിഷയത്തിന്റെ ഗൗരവം നമ്മെ ബോധ്യപെടുതുന്നു. നിയമം മൂലം നിരോധിച്ച ഒരു കാര്യത്തെ ഒരു പ്രയാസവും കൂടാതെ പരസ്യമായി മറികടക്കുന്നവര്‍ക്ക് അതതു നാട്ടുകാര്‍ നിശ്ചയിച്ച  ഒരു ഖാദിയുടെ നിരോധനം വിലങ്ങു തടി ആകുമോ?.
     മതപരമായ കാരണങ്ങളാലാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതെങ്കില്‍ സ്ത്രീധനം എന്ന് പറയുന്നത് എന്താണ് എന്ന് കൂടി വ്യക്തമാക്കേണ്ടതുണ്ട്. വിവാഹ സമയത്ത് നിബന്ധനയായി പറയുന്ന എന്തും  സ്ത്രീധനം ആണോ? അതോ  പണ്ടവും പണവും മാത്രമാണോ അതോ ജോലി ആണോ? വിദ്യാഭ്യാസ യോഗ്യതകള്‍ ആണോ? ഭൂമിയാണോ എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
          ഇപ്പോള്‍ ഈ വിഷയം ഖാദിയുടെ ശ്രദ്ധയിലേക്ക്  കൊണ്ട് വരാന്‍ ശ്രമിച്ചത്‌ മതപരമായ കാരണത്താല്‍ ആണെങ്കില്‍ കോഴ കൊടുത്തു ജോലീ വാങ്ങുന്നതും ജോലീ കൊടുക്കുന്നതും മദ്യപിക്കുന്നതും പുക വലിക്കുന്നതും വാഹനങ്ങള്‍ക്ക് ഫിനാന്‍സ് കൊടുക്കുന്നതും ബാങ്കുകള്‍ പോലെ ഉള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തുന്നതും അവയില്‍ ജോലി ചെയ്യുന്നതും  അവയ്ക്ക് കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കുന്നതും ആയ കാര്യങ്ങളെ  പറ്റിയുള്ള  അഭിപ്രായം കൂടി അറിയാന്‍ താല്‍‌പര്യമുണ്ട്.
      അതല്ല സാമൂഹ്യ തിന്മ എന്ന നിലക്കാണെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ പള്ളിക്കും പണ്ഡിതന്മാര്‍ക്കും ചെയ്യാന്‍ കഴിയുന്നതില്‍ കൂടുതല്‍ നാട്ടിലെ യുവാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമാണ്    ചെയ്യാന്‍ കഴിയുക. നമ്മുടെ നാടിലെ ഒരാള്‍ പോലും മദ്യം കഴിക്കുന്നത്‌  മതപരമായി ഹലലാണ് എന്നോ ശരീരത്തിന് ഗുണകരമാണ്  എന്നോ കരുതിയാണ് എന്നും തോന്നുന്നില്ല, ഇത് പോലെ തന്നെ അല്ലെ സ്ത്രീധനം അടക്കം ഉള്ള എല്ലാ വിഷയങ്ങളും. 
       നാട്ടില്‍ നടക്കുന്ന അധാര്‍മികതള്‍‌ക്കെതിരെ ഉസ്താത് ദൈവ ഭയം മുന്‍ നിര്‍ത്തി അദ്ധേഹത്തിന്റെ കടമ നിര്‍വഹിച്ചു എന്ന് മാത്രമേ ഗാനമേള വിഷയം സംബന്ധിച്ച് പറയാന്‍ കഴിയു. അത് മനസ്സിലാക്കി അത്തരം പ്രവര്‍ത്തങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ നില്‍ക്കട്ടെ. അതല്ല  മതത്തില്‍ പറ്റില്ല എന്നും രാഷ്ട്രീയത്തില്‍ പറ്റും എന്ന അഭിപ്രായക്കാര്‍ അങ്ങിനെ പ്രവര്‍ത്തിക്കട്ടെ. അതെ പറ്റി അഭിപ്രായ പ്രകടനം നടത്താന്‍ ഉള്ള വിവരം എനിക്കില്ല. അതുകൊണ്ട് തന്നെ അതില്‍ കക്ഷി ചെരുന്നുമില്ല . അത് വിവരമുള്ളവര്‍ ചര്‍ച്ച ചെയ്യട്ടെ.
          നമ്മുടെ നാടിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകള്‍ അനുസരിച്ച് രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെ പരിപാടികളില്‍ നിന്ന് ഇത്തരം പരിപാടികള്‍ ഒഴിവാക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല . ഇപ്പോള്‍ തന്നെ പന്ത് കളികള്‍ തുടങ്ങി കഴിഞ്ഞു. എങ്കിലും ദയവു ചെയ്‌തു മത പണ്ഡിതന്മാരെയും ഉസ്‌താതുമാരെയും വെറുതെ വിടുക, അവര്‍ അവരുടെ ദീനി പ്രവര്‍ത്തനങ്ങളും  ഇബാതത്തുമായി കഴിയട്ടെ. സമൂഹ്യതിന്മകള്‍ ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന പോലെ  ഉപേക്ഷിക്കുക . ഉല്‍ബോധനം നടത്തുക. പ്രചരിപ്പിക്കുക. അത് എല്ലാവരുടെയും ബാധ്യതയാണ്‌. അതിനു മതമോ ജാതിയോ വരണമോ വര്‍ഗമോ രാഷ്ട്രീയമോ ദേശ ഭാഷ വ്യത്യാസമോ  ഇല്ല തന്നെ.

സ്നേഹപൂര്‍വ്വം
അഷ്‌റഫ്‌ സല്‍വ മോങ്ങം
അബൂദാബി

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment