നൂറു ദിനം

സി.ടി.അലവി കുട്ടി ചീഫ് എഡിറ്റര്‍
   എന്റെ മോങ്ങം ന്യൂസ് ബോക്സ് നൂറു ദിവസം പിന്നിടുകയാണ്. മോങ്ങത്തെ വാര്‍ത്തകളും വിഷേശങ്ങളും വെബ് ലോകത്തെത്തിക്കുന്നതിന് വേണ്ടി നാട്ടിലെയും വിദേശത്തുമുള്ള ഏതാനും യുവാക്കളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി തുടക്കം കുറിച്ച ഈ വെബ് പോര്‍ട്ടല്‍ നടന്നകന്ന നാഴികക്കല്ലുകളില്‍ നൂറാം ദിവസം പിന്നിടുമ്പോള്‍ ഒരു നാടിന്റെ നാഡീ മിടിപ്പുകളും സ്‌പന്ദനങ്ങളും തങ്ങളുടെ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞിട്ടുണ്ട് എന്ന ആത്മ വിശ്വാസത്തിലാണ് ഞങ്ങള്‍ . 

         2010 ഒക്ടോബര്‍ 23നു പഞ്ചായത്ത് തിരഞ്ഞെടുപ്പ് വാര്‍ത്തകളുമായി തുടക്കം കുറിച്ച “എന്റെ മോങ്ങം ന്യൂസ് ബോക്സ്“ ഒരു ബ്ലോഗ് ബേസിസ് വെബ് പോര്‍ട്ടലായി രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് ഉപയോക്താക്കളുടെ സൌകര്യര്‍ത്ഥം www.mongam.tk എന്ന ഡൊമൈന്‍ ലഭ്യമാക്കുകയും ശേഷം www.mongam.com എന്ന ഡൊമൈനില്‍ കൂടി ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കി. ഇന്ന് മോങ്ങത്തിന്റെ ഒരു പൊതു സ്വത്തായി ജനത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.
        നാട്ടില്‍ നടക്കുന്ന ഓരോ ചലനങ്ങളും കക്ഷി രാഷ്ട്രീയത്തിന്റെയോ. മത സംഘടനാ സങ്കുചിതത്തിന്റെയോ വേര്‍ത്തിരിവില്ലാതെ സമൂഹത്തിനു മുന്‍പില്‍ തുറന്നെഴുതുക ഏന്ന നിലപാടില്‍ ഉറച്ഛ് നിക്കുന്ന ‘’എന്റെ മോങ്ങം ന്യൂസ് ബോക്സ്‘’ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആളുകളുടെ വലിപ്പ ചെറുപ്പമോ, മുഖം ചുളിക്കലോ കര്യമായി എടുക്കാറില്ല. എന്നാല്‍ ഒരു വാര്‍ത്തയിലൂടെയും ആരുടെയും വ്യക്തിത്വത്തിനു ക്ഷതം സംഭവിക്കരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധവുമുണ്ട് താനും.
         വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് അതില്‍ പറഞ്ഞതിനപ്പുറമോ എതിരായോ അഭിപ്രായം ഉണ്ടായേക്കാം അത്തരം ഘട്ടങ്ങളില്‍ അവര്‍ക്ക് പ്രതികരിക്കാന്‍ രണ്ട് രീതിയിലുള്ള പ്രതികരണ സംവിധാനങ്ങള്‍ സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ചുരിങ്ങിയ വാക്കുകളില്‍ ഒതുങ്ങിയ അഭിപ്രായങ്ങള്‍ കൊടുക്കാന്‍ പ്രതികരണം എന്ന പേജും. കുറെകൂടി വിശാലമായ രീതിയില്‍ ഫോട്ടോ സഹിതം തങ്ങളുടെ അഭിപ്രായങ്ങള്‍ മുന്‍ പേജില്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ നിലപാട് എന്ന കോളവും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. നാട്ടിലുള്ളെവരെക്കാളേറെ നാട്ടുവാര്‍ത്തകള്‍ അറിയാന്‍ കൊതിക്കുന്ന പ്രവാസികള്‍ക്കും ഗള്‍ഫിലുള്ള ഓരോ ചലനങ്ങളും കാതോര്‍ക്കുന്ന നാട്ടുകാര്‍ക്കും ഒരു മൌസ് ക്ലിക്കിലൂടെ വാര്‍ത്തകള്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളുടെ ജോലി, ബിസ്സിനസ്സ് തിരക്കുകള്‍ക്കിടയിലും നാട്ടിലും മറുനാടുകളിലുമായി ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായ്‌മയാണ് “എന്റെ മോങ്ങം ന്യൂസ് ബോക്സ്” വിജയരഹസ്യം. 
              ഒരു നാടിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ വെബ് പോര്‍ട്ടല്‍ എന്ന ലക്ഷ്യവുമായി മുന്നേറുന്ന എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ മോങ്ങത്തിന്റെ മണ്‍ മറഞ്ഞതും മറയുന്നതുമായ എല്ലാ ചരിത്രങ്ങളും വിവരങ്ങളും വരും തലമുറക്കും ഉപകാര പ്രദമാവുന്ന തരത്തില്‍ ഉള്‍പെടുത്തണമെന്നും നാട്ടിലെ വിവിധ തലങ്ങളില്‍ ഉന്നതിയിലുള്ളവരുടെ അഭിമുഖങ്ങളും രക്ത ധാതാക്കളുടേതടക്കം നാടിന്റെ സമഗ്ര വിവരങ്ങളും ഉള്‍പെടുത്തണമെന്നാഗ്രഹിക്കുന്ന ഞങ്ങള്‍ക്ക് ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിനു നിങ്ങള്‍ളുടെ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അത്യാവിശ്യമാണ്.   മോങ്ങവുമായി ബന്ധമുള്ള എന്തെങ്കിലും വിവരങ്ങള്‍ വാര്‍ത്തകള്‍ ചിത്രങ്ങള്‍ വീഡിയോകള്‍ പരാതികള്‍ നിങ്ങളുടെ കൈവശമുള്ള പലതും ഒരു പക്ഷെ നാളയുടെ നമ്മുടെ തലമുറക്ക് പകര്‍ന്ന് നല്‍കാനുള്ള അറിവുകളായിരിക്കും. അത്തരം വിവരങ്ങള്‍ ഞങ്ങള്‍ക്ക് entemongam@gamil.com എന്ന വിലാസത്തില്‍ അയച്ച് തരികയാണങ്കില്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

                നാടിന്റെ പൊതു വെബ് പോര്‍ട്ടലായ എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പിന്നണി പ്രവര്‍ത്തകര്‍ പ്രതിഫലേച്ച ആഗ്രഹിക്കാതെ ഈ സംരംഭത്തെ പിന്തുണക്കുന്നവരാണെന്നതിനാല്‍ അവരോടുള്ള കടപ്പാട് വാക്കുകള്‍കളില്‍ ഒതുക്കാവുനതല്ല. ദൈനം ദിന പ്രവര്‍ത്തത്തിന് സാമ്പത്തിക ചിലവുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പരസ്യം സ്വീകരിച്ചാണ് വരുമാനം കണ്ടെത്തുന്നത്. അതിനാല്‍ നിങ്ങളുടെ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടേയും പരസ്യങ്ങള്‍ തന്ന് ഈ എന്റെ മോങ്ങത്തെ അല്ല “നമ്മുടെ മോങ്ങത്തെ“ വിജയ പാതയിലേക്ക് മുന്നേറാന്‍ എല്ലാവരുടെയും സഹായ ഹസ്‌തം പ്രതീക്ഷിക്കുകയാണ് ഞങ്ങള്‍ . ഇതിന്റെ മുന്നണിയിലും പിന്നണിയിലും സഹകരിക്കുന്ന സുഹൃത്തുക്കള്‍ക്കും, പരസ്യം നല്‍കി ഞങ്ങളെ സഹായിക്കുന്നര്‍ക്കും, ആവിശ്യമായ സാങ്കേതിക സഹായം നല്‍കിവരുന്ന അതിരുകള്‍ക്കപ്പുറത്തുള്ള എണ്ണിയാലോടുങ്ങാത്ത സ്‌നേഹിതന്‍‌മാര്‍ക്കും, സര്‍വോപരി ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നു ഓരോ പ്രഭാതങ്ങളിലും എന്റെ മോങ്ങം ന്യൂസ് ബോക്സ് തുറന്ന് വായിക്കുന്ന ഓരോ വായനക്കാര്‍ക്കും വാക്കുകളിലൊതുക്കാത്ത നന്ദിയും കടപ്പാടും രേഖപെടുത്തുന്നതോടപ്പം തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment