ഷാജഹാന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്

              ജിദ്ദ: മോങ്ങത്തിന്റെ സമകാലില വാര്‍ത്തകളും വിശേഷങ്ങളും വെബ് ലോകത്തെത്തിക്കുന്ന “എന്റെ മോങ്ങം“ ന്യൂസ് ബോക്സിന്റെ ഡയരക്ടര്‍ ബോര്‍ഡ് യോഗം ചെയര്‍മാന്‍ ബി.ബഷീര്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  ഏപ്രില്‍ പ്രചരണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചു. അസോസിയേറ്റ് എഡിറ്റര്‍ കെ.ഷാജഹാനെ താല്‍കാലികമായി എഡിറ്റര്‍ ഇന്‍ ചാര്‍ജായി നിയമിക്കാനും തീരുമാനിച്ചു. യാസര്‍ സി.കെ.പി എന്ന ബാവയെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായി നിയമിച്ച മോങ്ങം ബ്യൂറോ തീരുമാനത്തിനു യോഗം അംഗീകാരം നല്‍കി. യോഗത്തില്‍ ചീറ്റ് എഡിറ്റര്‍ സി.ടി.അലവികുട്ടി. അസോസിയെറ്റ് എഡിറ്റര്‍മാരായ ഉമ്മര്‍ സി കൂനേങ്ങല്‍ , സി.കെ.അബ്‌ദുറഹ്‌മാന്‍ , മെമ്പര്‍മാരായ സി.ശിഹാബ്, അഷ്റഫ് പനപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment