ചന്ദനമില്ല് റോഡില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം


        മോങ്ങം: ചന്ദനമില്ല് റോഡില്‍ വള്ളുവമ്പ്രത്ത് നിന്നും മോങ്ങം ഭാഗത്തേക്ക് വരുന്ന ലൈനില്‍ മാട്ടപ്പറമ്പ്, ചന്ദന മില്ല്, വട്ടോളിമുക്ക്, കുയിലം കുന്നിന്റെ താഴെ ഭാഗം, മുക്കന്‍ മുക്ക്, കാരപ്പഞ്ചീരി തുടങ്ങിയ ഭാഗങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി. കഴിഞ്ഞ പത്ത് ദിവസത്തോളമായി ഈ ഭാഗങ്ങളില്‍ രാത്രിയെന്നോ പകെലെന്നോ വിത്യാസമില്ലാതെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമമാണ് അനുഭവപ്പെടുന്നത്. കടുത്ത ചൂടില്‍ ഫാനുപോലും വര്‍ക്ക് ചെയ്യാത്തത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കടുത്ത പ്രയാസമാണ് ഉണ്ടാക്കുന്നത്. കോണ്‍ക്രീറ്റ് വീടുകളിലൊക്കെ താമസിക്കുന്നവര്‍ക്ക് ചുട്ട് പഴുത്ത് വിയര്‍ത്തൊലിച്ച് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
        പകല്‍ സമയങ്ങളില്‍ പോലും വോള്‍ട്ടേജില്ലാത്ത ഇവിടെ നേരം ഇരുട്ടുന്നതോടെ ലൈറ്റ് അല്ലാതെ മറ്റൊല്ലാം പ്രവര്‍ത്തന രഹിതമാണ്. എന്നാല്‍ ചില സമയങ്ങളില്‍ അമിതമായി വരുന്ന വൈദ്യുത പ്രവാഹം മൂലം പല വീടുകളിലും ഇലക്‍ട്രിക് ഉപകരണങ്ങള്‍ കേടാവുന്നതായും പരാതിയുണ്ട്.
         സബ്സ്റ്റേഷന്‍ നിലകൊള്ളുന്ന ഈ റോഡിലൂടെ ലൈന്‍‌മാന്‍ മുതല്‍ എന്‍‌ജീനീയര്‍മാര്‍ മറ്റു ഇലക്‍ട്രിസിറ്റിയിലെ മുതിര്‍ന്ന ഉദ്ധ്യോഗസ്ഥന്മാര്‍ ദിനേനെ കടന്ന് പോകുന്ന വഴിയാണ്. ഒട്ടനവധി സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഈ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും ഈ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരാനോ പരിഹാരം കാണാനോ ഇതുവരെശ്രമം ഉണ്ടായിട്ടില്ല. നമ്മുടെ നാട്ടുകാരനായ ഒരു വ്യക്തി മോങ്ങം ഉള്‍പെടുന്ന പ്രദേശത്തിന്റെ ഇലക്ട്രിസിറ്റി ഓഫീസില്‍ ഇപ്പോള്‍ ഉന്നത പദവിയിലിരിക്കെ നിശ്പ്രയാസം പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ് ബന്ധപ്പെട്ടവരുടെയൂം പ്രദേശത്തെ പൊതു പ്രവര്‍ത്തകരുടെയും അനാസ്ഥമൂലം പരിഹരിക്കാതെ കിടക്കുന്നത്. 
          വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും മറ്റും ബുക്കും കടലാസും കക്ഷത്തില്‍ വെച്ച് നടക്കുന്ന പലരും ഈ ഭാഗത്തുണ്ടങ്കിലും ഞങ്ങള്‍ അനുഭവിക്കൂന്ന ഈ പ്രയാസം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശത്തെ ചില വീട്ടമ്മമാര്‍ രോഷത്തോടെ എന്റെ മോങ്ങം ന്യൂസ് പ്രവര്‍ത്തകരോട് പ്രതികരിച്ചു. പല വീട്ടുപകരണങ്ങളും വോള്‍ട്ടേജ് കുറവ് കൊണ്ട് തകരാറിലാവുന്നതും മിക്സി, വാഷിംഗ് മിഷീന്‍ , കിണറ്റില്‍ നിന്നും വെള്ളമടിക്കാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ പമ്പ് തുടങ്ങിയവ ഈ കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വീട്ടമ്മമാരായ ഞങ്ങള്‍ക്ക് ജോലി ഭാരം വര്‍ദ്ദിച്ചതായി ഇതുമൂലം ഞങ്ങള്‍ വളരെയധികം പ്രയാസപ്പെടുന്നതായും പ്രദേശത്തെ സ്ത്രീകള്‍ പറഞ്ഞു.പരീക്ഷാസമയമായതിനാല്‍ കുട്ടികളുടെ പഠനത്തെയും ഇതു ബാധിക്കാനിടയുണ്ടെന്നും അത്കൊണ്ട് എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവര്‍ ഈ പ്രശ്നത്തിനൊരു പരിഹാരം കാണണമെന്നും വീട്ടമ്മമാര്‍ ആവിശ്യപെട്ടു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

നാടിന്റെ ഇത്തരം പൊതുവായ വിശയങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഈ വാര്‍ത്ത ജനങ്ങളിലേകെത്തിച്ച സഹോദരി അഭിന്ദനം അര്‍ഹിക്കുന്നു.ആശംസകള്‍

Post a Comment